Wednesday, March 12, 2025

HomeNewsKeralaസർക്കാർ ജീവനക്കാർക്ക് ആശ്വാസമായി ബജറ്റ് പ്രഖ്യാപനം

സർക്കാർ ജീവനക്കാർക്ക് ആശ്വാസമായി ബജറ്റ് പ്രഖ്യാപനം

spot_img
spot_img

തിരുവനന്തപുരം : സംസ്ഥാന ബജറ്റിൽ സർക്കാർ ജീവനക്കാർക്ക് ആശ്വാസം.ശമ്പള പരിഷ്ക്കരണ തുകയുടെ രണ്ട് ഗഡുആയ  1900 കോടി ഈ സാമ്പത്തിക വർഷം നൽകുമെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ ബജറ്റ് പ്രസംഗത്തിൽ വ്യക്തമാക്കി.  ഡി എ കുടിശികയുടെ രണ്ട് ഗഡുവിന്റെ ലോക്ക് ഇൻ പിരീഡ് ഈ സാമ്പത്തിക വർഷം ഒഴിവാക്കും. സർവീസ് പെൻഷൻ പരിഷ്ക്കരണത്തിന്റെ കുടിശ്ശിക 600 കോടി ഫെബ്രുവരിയിൽ വിതരണം ചെയ്യുമെന്നും ധനമന്ത്രി ബജറ്റിൽ വ്യക്തമാക്കി. നികുതി വിഹിതവും കടം വാങ്ങാനുള്ള അവകാശവും കേന്ദ്രം വെട്ടികുറച്ചതാണ് പ്രതിസന്ധിക്കും കുടിശ്ശിക വരാനും കാരണം. അത് മനസിലാക്കി സർക്കാരിനോട് ജീവനക്കാർ സഹകരിച്ചു. സർക്കാർ ജീവനക്കാരുടേയും പെൻഷൻകാരുടേയും അവകാശം സംരക്ഷിക്കുമെന്നും ധനമന്ത്രി സഭയെ അറിയിച്ചു.   

സംസ്ഥാനം സാമ്പത്തിക പ്രതിസന്ധിയെ അതിജീവിച്ചുവെന്ന് ധനകാര്യ മന്ത്രി കെ.എൻ ബാലഗോപാൽ ബജറ്റ് പ്രസംഗത്തിൽ പറഞ്ഞു. കേരളത്തിന്റെ ധനസ്ഥിതി മെച്ചപ്പെട്ടു. അതിവേഗ വളർച്ചയുടെ ഘട്ടത്തിലാണ് ഇപ്പോൾ കേരളം. പ്രതിസന്ധിയെ അതിജീവിച്ച് കേരളം ടേക്ക് ഓഫിന് തയ്യാറാണെന്നും മന്ത്രി ബജറ്റ് അവതരണ വേളയിൽ പറഞ്ഞു. 

വിഴിഞ്ഞത്തെ പ്രധാന ട്രാൻഷിപ്മെന്റ് തുറമുഖമാക്കി മാറ്റും.   സിംഗപ്പൂർ, ദുബായ് മാതൃകയിൽ കയറ്റുമതി- ഇറക്കുമതി തുറമുഖമാക്കി വിഴിഞ്ഞത്തെ മാറ്റും. ഇതിന്റെ ഭാഗമായി വിഴിഞ്ഞം- കൊല്ലം -പുനലൂർ വികസന വളർച്ചാ തൃകോണ പദ്ധതി (വികെപിജിടി) നടപ്പാക്കും. എൻ എച്ച് 66, പുതിയ ഗ്രീൻഫീൽഡ് എൻഎച്ച് 744 എംസി റോഡ് , മലയോര തീരദേശ ഹൈവേ , റെയിൽപാതകൾ വികസിക്കുന്നതിന് ഈ പദ്ധതി കാരണമാകും. വിഴിഞ്ഞം പദ്ധതി 2028 ൽ പൂർത്തിയാക്കും. 

കോവളം ബേക്കൽ ഉൾനാടൻ ജല ഗതാഗത ഇടനാഴി ഉണ്ടാക്കും. 2026 ൽ പൂർത്തിയാക്കും. ഉൾനാടൻ ജലഗതാഗത വികസനത്തിന് കിഫ്‌ബി 500 കോടി നൽകും. സ്വകാര്യ നിക്ഷേപത്തോടെ തീരദേശ പാത പൂർത്തിയാക്കുമെന്നും പ്രധാന വ്യവസായ ഇടനാഴി ആക്കി വിഴിഞ്ഞത്തെ മാറ്റുമെന്നും ധനമന്ത്രി പ്രഖ്യാപിച്ചു.  

റോഡുകൾക്കും പാലങ്ങൾക്കുമായി  ബജറ്റിൽ 3061 കോടി വകയിരുത്തിയതായി ധനമന്ത്രി. ലൈഫ് മിഷൻ പദ്ധതിയ്ക്കായി 1160 കോടി കോടി രൂപയാണ് ബജറ്റിൽ വിലയിരുത്തിയിരിക്കുന്നത്. ഹെൽത്ത് ടൂറിസം പദ്ധതിക്ക് 50 കോടി രൂപ പ്രഖ്യാപിച്ചു. കൊല്ലം ന​ഗരത്തിൽ ഐടി പാർക്ക് കൊണ്ടു വരും. നിക്ഷേപകർക്ക് ഭൂമി ഉറപ്പാക്കുമെന്നും മന്ത്രി വ്യക്തമാക്കി .

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments