Saturday, February 8, 2025

HomeMain Storyതരാൽ പട്ടേലിനെതിരായ കേസിൽ നിന്നും മറ്റൊരു ജഡ്ജി കൂടി പിന്മാറി

തരാൽ പട്ടേലിനെതിരായ കേസിൽ നിന്നും മറ്റൊരു ജഡ്ജി കൂടി പിന്മാറി

spot_img
spot_img

പി പി ചെറിയാൻ

ഫോർട്ട് ബെൻഡ് കൗണ്ടി(ടെക്സസ്):ഫോർട്ട് ബെൻഡ് കൗണ്ടി ജഡ്ജി കെ.പി. ജോർജിന്റെ മുൻ സ്റ്റാഫ് തരാൽ പട്ടേലിനെതിരായ കേസിൽ നിന്ന് മറ്റൊരു ജഡ്ജി പിന്മാറി.434-ാം ജില്ലയിലെ ജഡ്ജി ക്രിസ്റ്റ്യൻ ബെസെറ താരാൽ ഉൾപ്പെട്ട കേസിൽ നിന്ന് സ്വയം പിന്മാറിയതായി . ഫോർട്ട് ബെൻഡ് കൗണ്ടി ഡിസ്ട്രിക്റ്റ് അറ്റോർണി ഓഫീസ് സ്ഥിരീകരിച്ചു.

2024 നവംബറിൽ ഫോർട്ട് ബെൻഡ് കൗണ്ടി കമ്മീഷണറിലേക്കുള്ള നവംബറിൽ നടന്ന തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയായ താരലിനെ എതിരാളിയായ ആൻഡി മേയേഴ്‌സ് പരാജയപ്പെടുത്തി, അദ്ദേഹം 59% ലീഡോടെ വിജയിച്ചിരുന്നു
വ്യാജ ഓൺലൈൻ അക്കൗണ്ടുകൾ സൃഷ്ടിക്കുക, ഉദ്യോഗസ്ഥരായി വേഷംമാറുക, വോട്ടർമാരുടെ സഹതാപം നേടുന്നതിനായി തനിക്കെതിരെ വംശീയ പരാമർശങ്ങൾ പോസ്റ്റ് ചെയ്യുക തുടങ്ങിയ കുറ്റങ്ങളാണ് തരാലിനെതിരെ ചുമത്തിയിരിക്കുന്നത്.

ടെക്‌സസിലെ ടൈലറിൽ നിന്നുള്ള വിരമിച്ച സീനിയർ ജഡ്ജിയായ ജഡ്ജി ക്രിസ്റ്റി കെന്നഡിയായിരിക്കും കേസ് ഇനി കൈകാര്യം ചെയ്യുന്നത്.ഈ വേനൽക്കാലത്തിന്റെ തുടക്കത്തിൽ ഫോർട്ട് ബെൻഡ് കൗണ്ടി ജഡ്ജി സുരേന്ദ്രൻ പട്ടേലിനെ കേസിൽ നിന്ന് നീക്കം ചെയ്തതിനെ തുടർന്നാണ് ഈ മാറ്റം.

തരാൽ ഓൺലൈനിൽ ആൾമാറാട്ടം നടത്തിയതായി ആരോപിക്കപ്പെടുന്ന ഉദ്യോഗസ്ഥരിൽ ജഡ്ജി പട്ടേലും ഉൾപ്പെട്ടിട്ടുണ്ടെന്ന് അന്വേഷകർ വെളിപ്പെടുത്തി.താരൽ നിലവിൽ അഴിമതിയുമായി ബന്ധപ്പെട്ട് ഒമ്പത് കുറ്റകൃത്യങ്ങളും നേരിടുന്നു.

കൂടാതെ, തരാലിന്റെ മുൻ മേധാവിയായിരുന്ന നിലവിലെ ഫോർട്ട് ബെൻഡ് കൗണ്ടി ജഡ്ജി കെ പി ജോർജിനെതിരെ ഓൺലൈനിൽ തന്റെ ഐഡന്റിറ്റി വ്യാജമായി പ്രചരിപ്പിച്ച കുറ്റവും ചുമത്തിയിട്ടുണ്ട്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments