ന്യൂഡല്‍ഹി: ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് വമ്പന്‍ ജയം. 47 സീറ്റുകളില്‍ വിജയിച്ചാണ് 27 വര്‍ഷങ്ങള്‍ക്ക് സേഷം ബിജെപി രാജ്യ തലസ്ഥാനത്ത് അധികാരമുറപ്പിച്ചത്. വോട്ടെണ്ണല്‍ ആരംഭിച്ചപ്പോള്‍ മുതല്‍ വ്യക്തമായ ലീഡ് ബിജെപി സ്വന്തമാകക്കിയിരുന്നു. നിലവിലെ ഭരണകക്ഷിയായ എഎപി 23 സീറ്റിലേക്ക് ഒതുങ്ങി.
പതിറ്റാണ്ടുകളോളം ദില്ലി ഭരിച്ച കോണ്‍ഗ്രസിന് ഇക്കുറിയും സീറ്റ് ഒന്നും ലഭിച്ചില്ല.
മുന്‍ ദില്ലി മുഖ്യമന്ത്രി അരവിന്ദ് കേജരിവാന്‍, ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ ഉള്‍പ്പെടെയുള്ളവര്‍ പരാജയപ്പെട്ടു.വോട്ടെണ്ണല്‍ ആരംഭിച്ച് രണ്ടു മണിക്കൂര്‍ പിന്നിട്ടപ്പോള്‍ മുന്‍ മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍ നേരിയ വോട്ടുകള്‍ക്ക് ലീഡ് പിടിച്ചു. എന്നാല്‍ ആ ലീഡ് നിലനിര്‍ത്താന്‍ കഴിഞ്ഞില്ല.
എഎപി, ബിജെപി, കോണ്‍ഗ്രസ് എന്നീ പ്രമുഖ പാര്‍ട്ടികളുടെ ത്രികോണമത്സരത്തിനാണ് രാജ്യ തലസ്ഥാനം വേദിയായത്. കഴിഞ്ഞ രണ്ട് നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ വമ്പന്‍ ഭൂരിപക്ഷത്തോടെയാണ് എഎപി അധികാരത്തിലെത്തിയത്. എന്നാല്‍ ഇക്കുറി പുറത്തുവന്ന ഭൂരിപക്ഷം എക്സിറ്റ് പോളുകളും ബിജെപിക്ക് അനകൂലമായിരുന്നു. അത് ശരിവെയ്ക്കുന്ന ഫലമാണ് പുറത്തുവന്നത്.
ഇതോടെ 27 വര്‍ഷത്തിനു ശേഷം ശക്തമായ തിരിച്ചുവരവിനാണ് ബിജെപി ഡല്‍ഹിയില്‍കളമൊരുങ്ങിയത്