Saturday, February 22, 2025

HomeNewsIndiaഅമേരിക്കയില്‍ നിന്നും തിരിച്ചയക്കുന്നവരുടെ വിവരങ്ങള്‍ കൈമാറണമെന്നു ഇന്ത്യ

അമേരിക്കയില്‍ നിന്നും തിരിച്ചയക്കുന്നവരുടെ വിവരങ്ങള്‍ കൈമാറണമെന്നു ഇന്ത്യ

spot_img
spot_img

ന്യൂഡല്‍ഹി: അനധികൃത കുടിയേറ്റത്തിന്റെ പേരില്‍ അമേരിക്കയില്‍ നിന്നും തിരിച്ചയക്കുന്നവരുടെ വിവരങ്ങള്‍ നല്കണമെന്ന് ഇന്ത്യ അമേരിക്കയോട് ആവശ്യപ്പെട്ടു.തിരിച്ചയക്കുമെന്നു അറിയിച്ചിട്ടുള്ള 487 പേരില്‍ 298 പേരുടെ വിവരങ്ങളാണ് ഇതുവരെ അമേരിക്ക നല്‍കിയത്. ബാക്കിയുള്ളവരുടെ വിവരങ്ങളും വേണമെന്ന് വിദേശകാര്യ മന്ത്രാലയം ആവശ്യപ്പെട്ടു.

ഇതിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപുമായി നടത്തുന്ന കൂടികാഴ്ചയില്‍ നാടുകടത്തല്‍ വിഷയം ചര്‍ച്ചയായേക്കും. ഫ്രാന്‍സ്, അമേരിക്ക സന്ദര്‍ശനത്തിനിടെ 13, 14 തീയതികളിലാണ് ട്രംപുമായുള്ള മോദിയുടെ കൂടിക്കാഴ്ച. കയ്യില്‍ വിലങ്ങും കാലില്‍ ചങ്ങലയുമിട്ട് കുടിയേറ്റക്കാരെ തിരിച്ചയക്കുന്നതിലുള്ള പ്രതിഷേധം രാജ്യമാകെ ഉയരുന്നുണ്ട്. മനുഷ്യ അന്തസ്സും അവകാശങ്ങളും ഹനിക്കപ്പെടരുത് എന്നതാണ് പൊതുവികാരം.കഴിഞ്ഞ 15 വര്‍ഷത്തിനിടെ അമേരിക്കയില്‍ നിന്ന് നാടുകടത്തപ്പെട്ട ഇന്ത്യക്കാരുടെ കണക്ക് വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ പുറത്തുവിട്ടു.

യുഎസ് ആദ്യമായല്ല ഇന്ത്യക്കാരെ തിരിച്ചയക്കുന്നതെന്ന് മന്ത്രി പറഞ്ഞു.2009 മുതല്‍ 15,756 അനധികൃത ഇന്ത്യന്‍ കുടിയേറ്റക്കാരെ യുഎസില്‍ നിന്ന് ഇന്ത്യയിലേക്ക് നാടുകടത്തിയതായി മന്ത്രി രാജ്യസഭയില്‍ പറഞ്ഞു.മന്ത്രി ജയശങ്കര്‍ പുറത്തുവിട്ട കണക്ക് പ്രകാരം 2019 ലാണ് ഏറ്റവും കൂടുതല്‍ ഇന്ത്യക്കാരെ അമേരിക്ക നാടുകടത്തിയത്- 2,042 പേര്‍. അതിനുശേഷം 2020 ല്‍ 1889 പേര്‍ നാട് കടത്തപ്പെട്ടു. എന്നാല്‍ കൈയ്യിലും കാലിലും ചങ്ങലയിട്ടുള്ള നാടുകടത്തല്‍ ചിത്രങ്ങള്‍ പുറത്തുവന്നതോടെയാണ് രൂക്ഷമായ വിമര്‍ശനങ്ങള്‍ പല കോണുകളിവല്‍ നിന്നും ഉയര്‍ന്നത്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments