ന്യൂഡല്‍ഹി: മണിപ്പൂര്‍ മുഖ്യമന്ത്രി ബിരേണ്‍ സിംഗ് രാജിവെച്ചു. കേന്ദ്ര ആഭ്യന്ത്രമന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തിയതിനു പിന്നാലെയാണ് രാജി.
വൈകുന്നേരത്തോടെ രാജ്ഭവനിലെത്തി ഗവര്‍ണര്‍ക്ക് രാജിക്കത്ത് നല്‍കി. മുഖ്യമന്ത്രിക്കൊപ്പം ബിജെപി നേതാവും മണിപ്പൂരിലെ മറ്റു മന്ത്രിമാരും ഉണ്ടായിരുന്നു. മണിപ്പൂര്‍ കലാപത്തിനിടെ നേരത്തെ തന്നെ മുഖ്യമന്ത്രിയെ മാറ്റണമെന്നാവശ്യം ശക്തമായി ഉയര്‍ന്നിരുന്നെങ്കിലും അത്തരത്തിലൊരു തീരുമാനത്തിലേക്ക് ബിജെപി കേന്ദ്ര നേതൃത്വം എത്തിയിരുന്നില്ല.
നാളെ ബജറ്റ് സമ്മേളനം നടക്കാനിരിക്കെ കോണ്‍ഗ്രസ് അവിശ്വാസ പ്രമേയം കൊണ്ടു വാരാനിരിക്കെയാണ് രാജി.മണിപ്പൂരിലെ ജനങ്ങളെ സേവിക്കാന്‍ കഴിഞ്ഞതില്‍ അഭിമാനമുണ്ടെന്നു ഗവര്‍ണര്‍ക്ക് നല്‍കിയ രാജിക്കത്തില്‍ വ്യക്തമാക്കി. സംസ്ഥാന ബിജെപി പ്രസിഡന്റ് എ ശാരദ, ബിജെപിയുടെ വടക്കു- കിഴക്കന്‍ സംസ്ഥാനങ്ങളുടെ ചുമതലയുള്ള സംബിത് പത്ര, 19 എംഎല്‍എമാര്‍ എന്നിവര്‍ക്കൊപ്പമാണ് അദ്ദേഹം രാജ് ഭവനിലെത്തി രാജി കത്ത് നല്‍കിയത്