Sunday, February 23, 2025

HomeMain Storyതായ്ലന്‍ഡ്, വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള രാജ്യം

തായ്ലന്‍ഡ്, വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള രാജ്യം

spot_img
spot_img

ബാങ്കോക്ക്: വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള രാജ്യം അമേരിക്കയോ മറ്റേതെങ്കിലും യൂറോപ്യന്‍ രാജ്യമോ അല്ല, മറ്റേത് രാജ്യത്തേക്കാളും കൂടുതല്‍ വിവാഹേതര ബന്ധങ്ങള്‍ തായ്ലന്‍ഡിലാണ്. ഓണ്‍ലൈന്‍ ഡേറ്റിംഗ് സേവനങ്ങളുടെ വര്‍ധനവും ലൈംഗികതയോടുള്ള സമൂഹത്തിന്റെ തുറന്ന സമീപനവും കാരണം വിവാഹേതര ബന്ധങ്ങള്‍ ഇന്ന് സര്‍വസാധാരണമായി കാണപ്പെടുന്നു. വിവാഹിതരായ ആളുകള്‍ തങ്ങളുടെ പങ്കാളിയല്ലാത്ത മറ്റുബന്ധങ്ങളിലേക്ക് തിരിയുന്നു. ഇങ്ങനെ മറ്റ് വ്യക്തികളുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നതിനെയാണ് വിവാഹേതര ബന്ധം എന്ന് പറയുന്നത്. ഇത് ദാമ്പത്യബന്ധത്തില്‍ വിള്ളലുകള്‍ ഉണ്ടാക്കുകയും വിശ്വാസം നഷ്ടപ്പെടുത്തുകയും ചെയ്യുന്നു.

വേള്‍ഡ് പോപ്പുലേഷന്‍ റിവ്യൂ പ്രകാരം തായ്ലന്‍ഡിലെ 51 ശതമാനം ആളുകള്‍ക്കും വിവാഹേതര ബന്ധങ്ങളുണ്ട്. തായ്ലന്‍ഡില്‍ നിലനില്‍ക്കുന്ന നിരവധി വ്യഭിചാര ആചാരങ്ങളില്‍ ഒന്നാണ് മിയ നോയ് എന്ന രീതി. ചെറുപ്പക്കാര്‍ക്കിടയില്‍ പ്രചാരത്തിലുള്ള കാഷ്വല്‍ കിക്ക് കള്‍ച്ചര്‍ മറ്റൊരു ഉദാഹരണമാണ്. ഇവിടെ പുരുഷന്മാരും സ്ത്രീകളും അവരുടെ പ്രധാന ബന്ധങ്ങള്‍ക്ക് പുറത്ത് മറ്റ് ബന്ധങ്ങള്‍ സ്ഥാപിക്കുന്നു. ഈ ബന്ധങ്ങളിലെല്ലാം ലൈംഗിക ബന്ധം ഉണ്ടാകണമെന്നില്ല.

വിവാഹേതര ബന്ധങ്ങളില്‍ ഡെന്‍മാര്‍ക്ക് രണ്ടാം സ്ഥാനത്താണ്. ജനസംഖ്യയുടെ 46 ശതമാനം പേര്‍ ഇവിടെ വിവാഹേതര ബന്ധങ്ങളില്‍ ഏര്‍പ്പെടുന്നു. ശ്രദ്ധേയമായി, ജര്‍മ്മനി മൂന്നാം സ്ഥാനത്താണ്. ജര്‍മ്മനിയിലെ ഏകദേശം 45 ശതമാനം ആളുകള്‍ ഒന്നിലധികം ബന്ധങ്ങളില്‍ ഏര്‍പ്പെടുന്നു. ഇറ്റലി നാലാം സ്ഥാനത്താണ്. ഇവിടുത്തെ ജനസംഖ്യയുടെ 45 ശതമാനം പേര്‍ക്ക് വിവാഹേതര ബന്ധങ്ങളുണ്ട്. ഫ്രാന്‍സ് അഞ്ചാം സ്ഥാനത്താണ്. ഇവിടുത്തെ 43 ശതമാനം ആളുകളും വിവാഹത്തിന് പുറത്തുള്ള ബന്ധങ്ങളില്‍ ഏര്‍പ്പെടുന്നു.

ലൈംഗിക ബന്ധങ്ങളെക്കുറിച്ച് ഓരോ നാട്ടിലും ഓരോ വിശ്വാസങ്ങളാണ്. വിവാഹത്തിന് പുറത്ത് ഒരു ബന്ധം ഉണ്ടാകുന്നത് ധാര്‍മ്മികമായി അംഗീകരിക്കാമെന്ന് ഭൂരിഭാഗം ആളുകളും വിശ്വസിക്കുന്ന ഒരേയൊരു രാജ്യം ഫ്രാന്‍സാണ്. ചില രാജ്യങ്ങളില്‍ ഒന്നില്‍ കൂടുതല്‍ ആളുകളുമായി ബന്ധം പുലര്‍ത്തുന്നവര്‍ കൂടുതലുണ്ട്. നോര്‍വേയില്‍ 41 ശതമാനത്തില്‍ അധികം ആളുകള്‍ ഒന്നിലധികം പേരുമായി ബന്ധം പുലര്‍ത്തുന്നു. അതുപോലെ ബെല്‍ജിയത്തില്‍ 40 ശതമാനം, സ്‌പെയിനില്‍ 39 ശതമാനം, യുകെയില്‍ 36 ശതമാനം, കാനഡയില്‍ 36 ശതമാനം ആളുകള്‍ വിവാഹിതരായിരിക്കുമ്പോള്‍ പോലും മറ്റു ബന്ധങ്ങളില്‍ ഏര്‍പ്പെടുന്നു.

വിവാഹേതര ബന്ധങ്ങള്‍ക്ക് പല കാരണങ്ങളുണ്ട്. ദാമ്പത്യത്തില്‍ ആശയവിനിമയം കുറയുകയോ, അടുപ്പം ഇല്ലാതാവുകയോ ചെയ്യുന്നതും മറ്റുചിലര്‍ക്ക് പങ്കാളിയില്‍ നിന്ന് സ്‌നേഹവും അംഗീകാരവും ലഭിക്കുന്നില്ലെന്ന് തോന്നുന്നതുമൊക്കെയുള്ള കാരണങ്ങള്‍ വിവാഹേതര ബന്ധങ്ങളിലേക്ക് നയിച്ചേക്കാം.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments