Saturday, March 29, 2025

HomeMain Storyമ്യന്മാറില്‍ നവരൂപത മിന്തത്തിന്റെ കത്തീഡ്രലിനു നേര്‍ക്കു ബോംബാക്രമണം

മ്യന്മാറില്‍ നവരൂപത മിന്തത്തിന്റെ കത്തീഡ്രലിനു നേര്‍ക്കു ബോംബാക്രമണം

spot_img
spot_img

യംഗൂണ്‍: മ്യന്മാറിലെ പുതിയ രൂപതയായ മിന്തത്തിന്റെ കത്തീഡ്രലായി നിശ്ചയിക്കപ്പെട്ട യേശുവിന്റെ തിരുഹൃദയത്തിന്റെ നാമത്തിലുള്ള പള്ളിയുടെ നേര്‍ക്ക് വ്യോമസേന ബോബാക്രമണം നടത്തി. ഫെബ്രുവരി 6-നാണ് ബോബാക്രമണം ഉണ്ടാകുകയും പള്ളിക്ക് കേടുപാടുകള്‍ സംഭവിക്കുകയും ചെയ്തതെങ്കിലും ഇപ്പോള്‍ മാത്രമാണ് ഈ വിവരം പരസ്യപ്പെടുത്തപ്പെട്ടതെന്ന് പ്രേഷിത വാര്‍ത്താ ഏജന്‍സിയായ ഫിദെസ് വെളിപ്പെടുത്തി.

ആക്രമണം നടക്കുകയും സുരക്ഷിതത്വം ഇല്ലാതിരിക്കുകയും ചെയ്യുന്ന പശ്ചാത്തലത്തില്‍ വൈദികരും വിശ്വാസികളും ആ പ്രദേശം വിട്ടുപോയിരുന്നതിനാല്‍ ഈ ആക്രമണത്തില്‍ ആളപായം ഒന്നും ഉണ്ടായിട്ടില്ലെന്ന് ഫീദെസ് വ്യക്തമാക്കി. ജനുവരി 25-നാണ് ഫ്രാന്‍സീസ് പാപ്പാ ചിന്‍ സംസ്ഥാനത്തില്‍ മിന്തത്ത് രൂപത സ്ഥാപിക്കുകയും കത്തീദ്രലായി തിരുഹൃദയ ദേവാലയം നിശ്ചയിക്കുകയും ചെയ്തത്. മുന്നുലക്ഷത്തി 60000 നിവാസികളുള്ള മിന്തത്ത് രൂപതാതിര്‍ത്തിക്കുള്ളില്‍ കത്തോലിക്കര്‍ പതിനയ്യായിരം മാത്രമാണ്.

അതിനിടെ മ്യന്മാറിലെ യംഗൂണ്‍ അതിരൂപതയിലെ കത്തോലിക്കാ മെത്രാന്മാരും വൈദികരും സമര്‍പ്പിതരും അത്മായരും ബുദ്ധ, ഇസ്ലാം, ഹൈന്ദവ വിശ്വാസികളും ചേര്‍ന്ന് ന്യവുംഗബെലിനിലെ ലൂര്‍ദ്ദുനാഥയുടെ ദേവാലയത്തിലേക്ക് ഒമ്പതാം തീയതി ഞായറാഴ്ച തീര്‍ത്ഥാടനം നടത്തുകയും മ്യന്മാറിലും ലോകം മുഴുവനിലും ശാന്തിയുണ്ടാകുന്നതിനായി പ്രാര്‍ത്ഥിക്കുകയും ചെയ്തു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments