ജറുസലേം: ഹമാസ് ബന്ദികളാക്കിയ ഇസ്രയേലികളെ വിട്ടു നല്കിയില്ലെങ്കില്‍ ഗാസയില്‍ വീണ്ടും യുദ്ധമെന്നു ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. ശനിയാഴ്ച്ച ബന്ദികളെ വിട്ടുനല്കിയില്ലെങ്കില്‍ യുദ്ധമാരംഭിക്കുമെന്നാണ് ഇന്ന് മന്ത്രിസഭാ യോഗത്തിനു ശേഷം നെതന്യാഹു പ്രഖ്യാപിച്ചത്.
. ബന്ദികളായവരെ വിട്ടുനല്കിയില്ലെങ്കില്‍ വെടിനിര്‍ത്തല്‍ കരാര്‍ അവസാനിപ്പിക്കുമെന്നും നെതന്യാഹു വ്യക്തമാക്കി. ശനിയാഴ്ച്ച നടത്തേണ്ട ബന്ദി കൈമാറ്റം നീട്ടിവെച്ചതായി ഹമാസ് അറിയിച്ചിരുന്നു. ഇതിനു പിന്നാലെയാണ് അടിയന്തിര മന്ത്രിസഭാ യോഗം ചേര്‍ന്ന ശേഷം ഇസ്രയേല്‍ നിലപാട് പ്രഖ്യാപിച്ചത്. ബന്ദി കൈമാറ്റം സംബന്ധിച്ചുള്ള കരാര്‍ ഇസ്രയേല്‍ ലംഘിക്കുന്നുവെന്നായിരുന്നു ഹമാസിന്റെ ആരോപണം.ഇസ്രയേലും ഹമാസും വീണ്ടും നിലപാട് കടുപ്പിച്ചാല്‍ ഗാസ വീണ്ടും യുദ്ധമുഖമായി മാറും.