Saturday, February 22, 2025

HomeNewsIndiaഗില്ലൻ ബാരി സിൻഡ്രോം ബാധിച്ച് ഒരു മരണം കൂടി, മരണപ്പെട്ടവരുടെ എണ്ണം എട്ടായി

ഗില്ലൻ ബാരി സിൻഡ്രോം ബാധിച്ച് ഒരു മരണം കൂടി, മരണപ്പെട്ടവരുടെ എണ്ണം എട്ടായി

spot_img
spot_img

മുംബൈ: ഗില്ലൻ ബാരി സിൻഡ്രോം (ജി.ബി.എസ്) ബാധിച്ച് ഒരു മരണം കൂടി. ഇതോടെ മരണപ്പെട്ടവരുടെ എണ്ണം എട്ടായി. മുംബൈ നായർ ആശുപത്രിയിൽ വെന്‍റിലേറ്ററിൽ ആയിരുന്ന വഡാല സ്വദേശി 53 കാരനാണ് വൈറസ് ബാധിച്ച് മരിച്ചത്. ബി.എൻ ദേശായി ആശുപത്രിയിലെ വാർഡ് ബോയ് ആയിരുന്നു.

മുംബൈയിൽ 64 വയസ്സുള്ള ഒരു സ്ത്രീക്ക് ഗില്ലൻ ബാരി സിൻഡ്രോം കണ്ടെത്തിയിരുന്നു. പുണെയിൽ അഞ്ച് ജി.ബി.എസ് കേസുകൾ സ്ഥിരീകരിച്ചതോടെ ആകെ രോഗികളുടെ എണ്ണം 197 ആയി.

ശരീരത്തിന്‍റെ രോഗ പ്രതിരോധശേഷിയെ താളം തെറ്റിക്കുക‍യാണ് ഗില്ലൻ ബാരി സിൻഡ്രോം ചെയ്യുന്നത്. ശ്വാസകോശത്തിലോ ദഹനനാളത്തിലോ അണുബാധയോടെയാണ് രോഗത്തിന്‍റെ ആരംഭം. പേശീ ബലഹീനത,പനി,വയറിളക്കം, വയറുവേദന, ക്ഷീണം,മരവിപ്പ് എന്നീ ലക്ഷണങ്ങളെല്ലാം കണ്ടേക്കാം. ഗുരുതരമായവരിൽ പക്ഷാഘാതം വരെ സംഭവിക്കാൻ സാധ്യതയുണ്ട്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments