തിരുവനന്തപുരം: വയനാട്ടിലെ വന്യജീവി സംഘര്‍ഷം ലഘൂകരിക്കാനനുള്ള പദ്ധതികള്‍ക്കായി 50 ലക്ഷം രൂപ അനുവദിച്ചു. ദുരന്തനിവാരണ വകുപ്പാണ് തുക അനുവദിച്ചത്. ഇന്നു ചേര്‍ന്ന ദുരന്തനിവാരണ അതോറിറ്റി എക്സിക്യൂട്ടീവ് കമ്മിറ്റിയാണ്അ പണം നനുവദിക്കാന് തീരുമാനിച്ചത്.
വന്യജീവി ആക്രമണം നേരിടാന്‍ പ്രത്യേക ആക്ഷന്‍ പ്ലാന്‍ അടിയന്തരമായി നടപ്പാക്കുമെന്ന് മന്ത്രി എ.കെ.ശശീന്ദ്രന് നിയമസഭയില്‍ പറഞ്ഞു. സംസ്ഥാനത്ത് കാട്ടാനയുടെ ആക്രമണം കൂടി വരുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇത് വിശകലനം ചെയ്യുന്നതിനായി വനം വകുപ്പ് ഉന്നത ഉദ്യോഗസ്ഥരുടെ യോഗം ചേര്‍ന്ന് തുടര്‍ നടപടികള്‍ സ്വീകരിക്കും.
പാലക്കാട്ട് മാത്രം 730 കാട്ടുപന്നികളെയാണ് തദ്ദേശ സ്ഥാപനങ്ങള്‍ വഴി ഇല്ലാതാക്കിയത്. പഞ്ചായത്തുകള്‍ വിചാരിച്ചാല്‍ കാട്ടുപന്നി ശല്യം പൂര്‍ണമായി ഒഴിവാക്കാനാവുമെന്നും മന്ത്രി വ്യക്തമാക്കി