Saturday, February 22, 2025

HomeMain Storyറഷ്യന്‍ ബിയര്‍ ബോട്ടിലില്‍ ഗാന്ധിജിയുടെ ചിത്രം, വിശദീകരണം തേടി ഇന്ത്യ

റഷ്യന്‍ ബിയര്‍ ബോട്ടിലില്‍ ഗാന്ധിജിയുടെ ചിത്രം, വിശദീകരണം തേടി ഇന്ത്യ

spot_img
spot_img

മോസ്‌കോ: റഷ്യന്‍ ബിയര്‍ ബോട്ടിലില്‍ മഹാത്മാഗാന്ധിയുടെ ചിത്രം പതിപ്പിച്ചത് വിവാദത്തില്‍. റഷ്യന്‍ ബ്രാന്‍ഡായ റിവോര്‍ട്ട് നിര്‍മിച്ച ടിന്നുകളുടെ ചിത്രങ്ങള്‍ ഒഡിഷ മുന്‍ മുഖ്യമന്ത്രി നന്ദിനി സത്പതി സോഷ്യല്‍ മീഡിയയില്‍ ഫോട്ടോ പങ്കിട്ടു. വിഷയത്തില്‍ ഉടന്‍ നടപടിയെടുക്കണമെന്ന് ഇന്ത്യ റഷ്യയോട് ആവശ്യപ്പെട്ടിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് താന്‍ അഭ്യര്‍ഥിക്കുകയാണ്, അദ്ദേഹത്തിന്റെ സുഹൃത്തായ റഷ്യന്‍ പ്രസിഡന്റുമായി ഈ വിഷയം ഏറ്റെടുക്കണം എന്നാണ്. സത്പതി എക്സില്‍ പോസ്റ്റ് ചെയ്തു.

മദ്യവും മഹാത്മാഗാന്ധിയും തമ്മിലെന്താണ് ബന്ധമെന്ന് സോഷ്യല്‍ മീഡിയയില്‍ ആളുകള്‍ കമന്റ് ചെയ്തു. അദ്ദേഹം മദ്യപാനിയായിരുന്നില്ല. എത്രയും വേഗം ഇതവസാനിപ്പിക്കണമെന്ന് അവര്‍ കമന്റ് ചെയ്തു. ഇത് കോടിക്കണക്കിന് ഇന്ത്യക്കാര്‍ക്കും ഇന്ത്യന്‍ മൂല്യങ്ങള്‍ക്കും അപമാനകരമാണമെന്ന് ചിലര്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചു. ഇന്‍സ്റ്റഗ്രാമിലാണ് ഈ ചിത്രം വ്യാപകമായി പ്രചരിക്കുന്നത്.

2019ല്‍ ഇസ്രയേലിന്റെ 71ാമത് സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി മഹാത്മാഗാന്ധിയുടെ ചിത്രം മദ്യകുപ്പികളില്‍ ആലേഖനം ചെയ്തതിരുന്നു. ഇത് പിന്നീട് വിവാദമായതിനെത്തുടര്‍ന്ന് ഇസ്രയേല്‍ കമ്പനി വിമര്‍ശനം നേരിടുകയും ചെയ്തു. 2015ല്‍ സമാനമായി അമേരിക്കന്‍ മദ്യനിര്‍മാണ ശാലയും ഗാന്ധിജിയുടെ ചിത്രം മദ്യക്കുപ്പകളില്‍ ആലേഖനം ചെയ്തതിനെത്തുടര്‍ന്ന് ക്ഷമാപണം നടത്തേണ്ടി വന്നിരുന്നു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments