അമൃത്സർ: അമേരിക്കയിൽ നിന്ന് അധികൃത കുടിയേറ്റക്കാരുമായുള്ള രണ്ടാം സൈനീക വിമാനം ഇന്ത്യയിലെത്തി. പഞ്ചാബിലെ അമൃത്‌സർ വിമാനത്താവളത്തിലാണ് വിമാനമിറങ്ങിയത് . 119 ഇന്ത്യാക്കാരാണ് വിമാനത്തിലുള്ളത്. തിരിച്ചെത്തിച്ചവരിൽ 67 പേർ പഞ്ചാബികളാണ് . ഹരിയാനക്കാരായ 33 പേരും ഗുജറാത്തിൽ നിന്നുള്ള എടു പേരും ഉത്തർ പ്രദേശ് സ്വദേശികളായ മൂന്നു പേരും, മഹാരാഷ്ട്ര രാജസ്ഥാൻ സ്വദേശികളായ രണ്ട് പേർ വീതവും, ജമ്മു കാശ്മീർ ഹിമാചൽ പ്രദേശ് ഗോവ സ്വദേശികളായ ഓരോരു ത്തരുമാണുള്ളത്.കഴിഞ്ഞ തവണ കൊണ്ടുവന്ന പോലെ ചങ്ങലക്കിട്ടാണോ ഇത്തവണയും എത്തിച്ചതെന്നത് അറിവായിട്ടില്ല
ഈ മാസം അഞ്ചിനെത്തിയ ആദ്യ വിമാനത്തിലുണ്ടായിരുന്ന 105 പേരെയും കൈയും കാലും ചങ്ങലയിട്ട് ബന്ധിച്ചതിൽ രാജ്യവ്യാപകമായി പ്രതിഷേധമുയർന്നിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അമേരിക്കൻ സന്ദർശനത്തിനും ട്രംപുമായുള്ള കൂടികാഴ്ചയ്ക്കും തൊട്ടുപിന്നാലെയാണ് ഇപ്പോൾ രണ്ടാം വിമാനം ഇന്ത്യയിലെത്തിയത്.