Saturday, March 29, 2025

HomeNewsIndiaമോദി -ട്രംപ് കൂടിക്കാഴ്ച്ചയ്ക്കു പിറ്റേന്നും അനധികൃത കുടിയേറ്റക്കാരെ  ഇന്ത്യയിലേക്ക്  തിരിച്ചയച്ചത് വിലങ്ങ് വച്ച്

മോദി -ട്രംപ് കൂടിക്കാഴ്ച്ചയ്ക്കു പിറ്റേന്നും അനധികൃത കുടിയേറ്റക്കാരെ  ഇന്ത്യയിലേക്ക്  തിരിച്ചയച്ചത് വിലങ്ങ് വച്ച്

spot_img
spot_img

അമൃത്സർ: വാഷിംഗ്ടണിൽ പ്രധാനമന്ത്രി നരേന്ദ്ര  മോദിയും അമേരിക്കൻ പ്രസിഡന്റ് -ഡൊണാഡ്ട്രംപും  കൂടിക്കാഴ്ച്ച നടത്തിയതിന്റെ പിറ്റേ ദിവസം അനധികൃത കുടിയേറ്റക്കാരെ ഇന്ത്യയിലേക്ക്  തിരിച്ചയച്ചത് വിലങ്ങ് വച്ച് തന്നെ. ഫെബ്രുവരി അഞ്ചിന് ഇന്ത്യയിലേക്ക്അയച്ച ആദ്യവിമാനത്തിൽ ഇത്തരത്തിൽ വിലങ്ങ് വച്ച്  കൊണ്ടുവന്നതിനെതിരേ രാജ്യത്തിനെ

ന്റെ വിവിധ കോണുകളിൽ നിന്ന് വ്യാപക ആക്ഷേപം ഉയർന്നിന്നിരുന്നു.ശനിയാഴ്ച ഇന്ത്യൻ സമയം രാത്രി 11.40 ഓടെയാണ് സൈനിക വിമാനത്തിൽ ഇന്ത്യയിലെത്തിച്ചത്. ഫെബ്രുവരി അഞ്ചിന് ഇന്ത്യക്കാരെ കൈവിലങ്ങണിയിച്ചും കാലിൽ ചങ്ങലകൊണ്ട് ബന്ധിച്ചുമാണ് വിമാനത്തിലെത്തിച്ചത്. ഇതേപോലെ തന്നെയാണ് ഇത്തവണയും അനധികൃത കുടിയേറ്റക്കാരെ ഇന്ത്യയിലെത്തിച്ചത്.

ഇവരെ ഇന്ത്യയിലെത്തിച്ചതിന് ശേഷമാണ് വിലങ്ങുകളും ചങ്ങലകളും അഴിച്ചുമാറ്റിയതെന്നാണ് റിപ്പോർട്ടുകൾ. ഇന്ത്യക്കാരെ വിലങ്ങണിയിച്ച് ബന്ധിച്ച് കൊണ്ടുവരുന്നതിനെതിരെ വലിയ വിമർശനമുയർന്നിരുന്നു. വിഷയത്തിൽ കേന്ദ്രസർക്കാരിനെതിരെ പ്രതിപക്ഷവും രംഗത്തുവന്നിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അമേരിക്കൻ സന്ദർശന സമയത്താണ് ഇന്ത്യക്കാരുമായുള്ള വിമാനം അവിടെ നിന്ന് പുറപ്പെട്ടത്. അമേരിക്കൻ വ്യോമസേനയുടെ സി-17 ഗ്ലോബ്‌മാസ്റ്റർ വിമാനത്തിലാണ് ഇന്ത്യക്കാരെ അമൃതസർ വിമാനത്താവളത്തിലെത്തിച്ചത്.

ഇന്ത്യക്കാരെ ബന്ധിച്ച് കൊണ്ടുവരുന്നവിഷയം പാർലമെൻ്റിൽ ഉന്നയിക്കപ്പെട്ടിരുന്നു. ഇന്ത്യക്കാരെ കൈയിൽ വിലങ്ങണിയിച്ച് എത്തിച്ചത് വലിയ ചർച്ചകൾക്കും വിമർശനങ്ങൾക്കും വഴിതുറന്നു. വിമർശനങ്ങളുയരുന്നതിനിടെ കുട്ടി യേറ്റക്കാരോട് അനുഭാവപൂർണമായ സമീപനമുണ്ടാവണമെന്നാവശ്യപ്പെട്ട് കേന്ദ്രവിദേശകാര്യമന്ത്രി എസ് ജയശങ്കർ യു.എസ് അധികൃതരുമായി ചർച്ച നടത്തിയിരുന്നു. വിഷയത്തിൽ ഇന്ത്യക്കാരെ മോശക്കാരാക്കി കൊണ്ടുവരാതിരിക്കാൻ ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments