Saturday, February 22, 2025

HomeMain Storyമാര്‍പാപ്പയുടെ ആരോഗ്യനില തൃപ്തികരം: ജെമെല്ലി ആശുപത്രിയില്‍ ചികിത്സ തുടരുന്നു

മാര്‍പാപ്പയുടെ ആരോഗ്യനില തൃപ്തികരം: ജെമെല്ലി ആശുപത്രിയില്‍ ചികിത്സ തുടരുന്നു

spot_img
spot_img

വത്തിക്കാന്‍ സിറ്റി: ജെമേല്ലി ആശുപത്രിയില്‍ വിദഗ്ദ്ധ പരിശോധനകള്‍ക്ക് വിധേയനാക്കപ്പെട്ട ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ആരോഗ്യനില തൃപ്തികരമെന്ന് ജെമെല്ലി ആശുപത്രി അധികൃതര്‍ വ്യക്തമാക്കി. പ്രാഥമിക പരിശോധനയില്‍ ശ്വാസകോശനാളത്തില്‍ അണുബാധ കണ്ടെത്തിയെന്നും ആരോഗ്യനില തൃപ്തികരമാണെന്നും നേരിയ പനി അനുഭവപ്പെട്ടുവെന്നും പരിശുദ്ധസിംഹാസനത്തിന്റെ വാര്‍ത്താവിതരണകാര്യാലയം- പ്രസ്സ് ഓഫീസ് വെളിപ്പെടുത്തിയിരുന്നു.

മാര്‍പാപ്പ നല്ല മാനസികാവസ്ഥയില്‍ പ്രശാന്തതയോടെയിരിക്കുന്നുവെന്നും ചില പത്രങ്ങളൊക്കെ വായിച്ചുവെന്നും പ്രസ്സ് ഓഫീസിന്റെ മേധാവി മത്തേയൊ ബ്രൂണി മാദ്ധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. ഞായറാഴ്ച പതിവുള്ള മദ്ധ്യാഹ്ന പ്രാര്‍ത്ഥന പാപ്പാ പതിനാറാം തീയതി നയിക്കില്ലെന്നും ക്ഷിപ്രസുഖപ്രാപ്തി നേര്‍ന്നുകൊണ്ടുള്ള ആശംസാസന്ദേശങ്ങള്‍ക്ക് പാപ്പാ നന്ദി പറയുകയും അതോടൊപ്പം പ്രാര്‍ത്ഥന അഭ്യര്‍ത്ഥിക്കുകയും ചെയ്യുന്നുവെന്നും പരിശുദ്ധസിംഹാസനത്തിന്റെ പ്രസ്സ് ഓഫീസ് വെളിപ്പെടുത്തിയിരുന്നു.

88 വയസ്സുള്ള ഫ്രാന്‍സിസ് മാര്‍പാപ്പ ഇക്കഴിഞ്ഞ ദിനങ്ങളില്‍ ആരോഗ്യപരമായ ബുദ്ധിമുട്ടുകള്‍ അനുഭവിച്ചിരുന്നു. പൊതു പരിപാടികളില്‍ വച്ച് പാപ്പാ അതു വെളിപ്പെടുത്തുകയും ശ്വാസകോശസംബന്ധമായ ബുദ്ധിമുട്ടുള്ളതിനാല്‍ പ്രഭാഷണം വായിക്കാന്‍ പകരക്കാരനോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഈയൊരവസ്ഥയിലായിരുന്നതിനാല്‍ പാപ്പാ പതിനാലാം തീയതി വെള്ളിയാഴ്ചത്തെ കൂടിക്കാഴ്ചകള്‍ ഉള്‍പ്പടെയുള്ള ഔദ്യോഗിക പരിപാടികള്‍ക്കു ശേഷം പരിശോധനയ്ക്കും ചികിത്സയ്ക്കുമായി ജെമേല്ലി ആശുപത്രിയിലേക്കു പോകുകയായിരുന്നു.

ഇതിനു മുമ്പ് മൂന്നു തവണ പാപ്പാ ഇതേ ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിട്ടുണ്ട്. 2021 ജൂലൈ 4-ന് വന്‍കുടല്‍ ശസ്ത്രിക്രിയയ്ക്കായും 2023 മാര്‍ച്ചില്‍ ശ്വാസനാള വീക്കത്തെതുടര്‍ന്ന് ചികിത്സയ്ക്കായും അക്കൊല്ലം തന്നെ ജൂണില്‍ ഉദരശസ്ത്രക്രിയയ്ക്കായും പാപ്പാ ജെമേല്ലി ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടിരുന്നു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments