Sunday, February 23, 2025

HomeMain Storyഇന്ത്യക്കാര്‍ക്ക് തിരിച്ചടി: യുഎസ് വീസ പുതുക്കലിനുള്ള ഡ്രോപ്‌ബോക്‌സ് പ്രോഗ്രാമില്‍ മാറ്റം

ഇന്ത്യക്കാര്‍ക്ക് തിരിച്ചടി: യുഎസ് വീസ പുതുക്കലിനുള്ള ഡ്രോപ്‌ബോക്‌സ് പ്രോഗ്രാമില്‍ മാറ്റം

spot_img
spot_img

ചെന്നൈ : ഇന്ത്യയില്‍ നിന്നുള്ളവര്‍ക്കു കുടിയേറ്റത്തിനല്ലാത്ത വീസ പുതുക്കുന്നതിന് നേരിട്ടുള്ള അഭിമുഖം ഒഴിവാക്കുന്ന ഡ്രോപ്‌ബോക്‌സ് സംവിധാനത്തില്‍ യുഎസ് മാറ്റം വരുത്തി. ഇതനുസരിച്ച് വീസ കാലാവധി കഴിഞ്ഞ് 12 മാസത്തിനുള്ളില്‍ മാത്രമേ ഡ്രോപ്‌ബോക്‌സ് പ്രോഗ്രാമില്‍ അപേക്ഷിക്കാനാവൂ. നേരത്തേ ഇത് 48 മാസമായിരുന്നു.

വീസ പുതുക്കലിന് ഏറെ സൗകര്യമായിരുന്നു ഡ്രോപ്‌ബോക്‌സ് പ്രോഗ്രാം. നിര്‍ദിഷ്ട യോഗ്യതയുള്ളവര്‍ വീസ പുതുക്കുന്നതിനുള്ള അവശ്യരേഖകളെല്ലാം എംബസികളിലെയോ കോണ്‍സുലേറ്റുകളിലെയോ ഡ്രോപ്‌ബോക്‌സുകളില്‍ നിക്ഷേപിച്ചാല്‍ മതിയായിരുന്നു. നേരിട്ടുള്ള അഭിമുഖത്തിനു ഹാജരാകേണ്ടതില്ലായിരുന്നു. എഫ്1 വിദ്യാര്‍ഥി വീസയില്‍ യുഎസിലെത്തി എച്ച്1 ബി വിഭാഗത്തിലേക്കു മാറ്റം ലഭിക്കുമ്പോഴും മറ്റും ഇത് ഏറെ ഉപകാരമായിരുന്നു.

ഇനിയിപ്പോള്‍ വീസ കാലാവധി തീര്‍ന്നവര്‍ക്ക് 12 മാസത്തിനുള്ളില്‍ അതേ തരത്തിലുള്ള വീസ പുതുക്കലിനു മാത്രമേ ഡ്രോപ്‌ബോക്‌സ് സംവിധാനം ഉപയോഗിക്കാനാവൂ. ഡ്രോപ്‌ബോക്‌സ് പ്രയോജനപ്പെടുത്തിയിരുന്ന എച്ച്1ബി, എല്‍1, ഒ1 വീസക്കാര്‍ക്ക് പുതിയ നിബന്ധന ബുദ്ധിമുട്ടാകും. അഭിമുഖത്തിനുള്ള കാത്തിരിപ്പ് കാലാവധി കൂടുകയും ചെയ്യും.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments