ന്യൂഡല്‍ഹി: ഇലോണ്‍ മസ്‌കിന്റെ സ്വന്തം ടെസ്‌ല ഇന്ത്യയിലേക്കുമെന്നു സൂചന. അമേരിക്കയിലെ മുന്‍നിര ഇലക്ട്രിക് കാര്‍ നിര്‍മാതാക്കളായ ടെസ്ലയുടെ ഇന്ത്യയിലെ പ്രവര്‍ത്തനം സംബന്ധിച്ചുള്ള സുപ്രധാന വാര്‍ത്തയാണ് ഇന്നു പുറത്തു വന്നിട്ടുള്ളത്. ടെസ്ല ഇന്‍ക് ഇന്ത്യയില്‍ ജീവനക്കാരെ ക്ഷണിച്ചുകൊണ്ടുള്ള അറിയിപ്പാണ് പുറപ്പെടുവിച്ചിരിക്കുന്നത്. ഇതോടെ മസ്‌കിന്റെ സ്വന്തകം ടെസ് ല ഇന്ത്യയിലും അധികം വൈകാതെ പ്രർവത്തനം ആരംഭിക്കുമെന്ന സൂചനകളാണ് ലഭിക്കുന്നത്.
ടെസ് ല ഡല്‍ഹിയില്‍ ഡീലര്‍ഷിപ്പ് ആരംഭിക്കാന്‍ സ്ഥലം തേടുകയാണെന്ന് അടുത്തിടെ റിപ്പോര്‍ട്ട് വന്നിരുന്നു. ടെസ്ലയുടെ പ്രൊജക്റ്റിനായി റിയല്‍ എസ്റ്റേറ്റ് വികസന കമ്പനിയായ ഡിഎല്‍എഫ് ഇന്ത്യയുമായും പ്രാരംഭ ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. എന്നാല്‍ ഇതിലൊന്നും ഇതുവരെ വ്യക്തത വന്നിട്ടില്ല.ഇപ്പോള്‍ ടെസ്ല, അഡൈ്വസര്‍, ഇന്‍സൈഡ് സെയില്‍സ് അഡൈ്വസര്‍, കസ്റ്റമര്‍ സപ്പോര്‍ട്ട് സ്‌പെഷ്യലിസ്റ്റ്, കസ്റ്റമര്‍ സര്‍വീസ് മാനേജര്‍, ഓര്‍ഡര്‍ ഓപ്പറേഷന്‍സ് സ്‌പെഷ്യലിസ്റ്റ്, സര്‍വീസ് മാനേജര്‍, ബിസിനസ് ഓപ്പറേഷന്‍സ് അനലിസ്റ്റ്, സ്റ്റോര്‍ മാനേജര്‍, അഡൈ്വസര്‍, ഡെലിവറി ഓപ്പറേഷന്‍സ് സ്‌പെഷ്യലിസ്റ്റ്, കസ്റ്റമര്‍ സപ്പോര്‍ട്ട് സൂപ്പര്‍വൈസര്‍ തുടങ്ങിയ റോളുകളിലേക്കാണ് നിയമനം നടത്തുന്നത്. സര്‍വീസ് ടെക്നീഷ്യന്‍, വിവിധ അഡൈ്വസറി റോളുകള്‍ എന്നിവയുള്‍പ്പെടെയുള്ള, കുറഞ്ഞത് അഞ്ച് തസ്തികകളെങ്കിലും നിയനം വരുന്നത് മുംബൈയിലും ഡല്‍ഹിയിലുമാണ്.
അതേസമയം കസ്റ്റമര്‍ എന്‍ഗേജ്മെന്റ് മാനേജര്‍, ഡെലിവറി ഓപ്പറേഷന്‍സ് സ്പെഷ്യലിസ്റ്റ് തുടങ്ങിയ ഒഴിവുകളിലെ നിയനം മുംബൈയിലേക്ക് മാത്രമാണ്.എന്നാല്‍ ടെസ്ലയുടെ ഇന്ത്യന്‍ പ്രവേശനം സംബന്ധിച്ച് കമ്പനി ഇതുവരെ ഔദ്യോഗിക പ്രഖ്യാപനങ്ങളൊന്നും നടത്തിയിട്ടില്ല. ടെസ്ല എങ്ങനെയാണ് ഇന്ത്യയില്‍ എത്തുന്നത് എന്നത് ഇപ്പോള്‍ വ്യക്തമല്ല.