അങ്കാറ: യുക്രൈൻ – റഷ്യ യുദ്ധത്തിനന്ത്യം കുറിക്കുക എന്ന ലക്ഷ്യത്തോടെ റിയാദിൽ വെച്ച് ചേർന്ന യു.എസ്. – റഷ്യ ചർച്ചയെ വിമർശിച്ച് യുക്രൈൻ പ്രസിഡന്റ് വ്ളോദിമിർ സെലൻസ്കി. യുക്രൈയിൻ പ്രാതിനിധ്യമില്ലാതെ യുക്രൈന്റെ ഭാവിയെക്കുറിച്ച് സംസാരിക്കുന്നുവെന്ന് സെലൻസ്കി വിമർശിച്ചു. തുർക്കിയിലെ അങ്കാറയിൽ വെച്ച് നടത്തിയ വാർത്താ സമ്മേളനത്തിലാണ് അദ്ദേഹം വിമർശനമുന്നയിച്ചത്. തുർക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉർദുഗാനും അദ്ദേഹത്തിനൊപ്പം വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു..
സമാധാനം പുലരണമെന്നുണ്ടെങ്കിൽ ഇനിയൊരു തെറ്റും ആവർത്തിക്കാതിരിക്കേണ്ടുണ്ടെന്നും മധ്യസ്ഥ ചർച്ചയിൽ അമേരിക്ക, യൂറോപ്പ്, യുക്രൈൻ അടക്കമുള്ളവർ നിർബന്ധമായും ഉണ്ടായിരിക്കേണ്ടതുണ്ടെന്നും സെലൻസ്കി പറഞ്ഞു.
തുർന്നുള്ള യു.എസ്. – റഷ്യ – യുക്രൈൻ സമാധാന ചർച്ച തുർക്കിയിൽ വെച്ച് സമാധാന നടത്താനുള്ള എല്ലാ വാഗ്ധാനങ്ങളും തുർക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉർദുഗാൻ വാർത്താ സമ്മേളനത്തിൽ വെച്ച് നൽകി. റഷ്യ -യു.എസ്. ചർച്ചയിൽ യുക്രൈനിനെ പങ്കെടുപ്പിക്കാത്തതിനെക്കുറിച്ച്അദ്ദേഹം വാർത്താ സമ്മേളനത്തിൽ ഓർമ്മിപ്പിക്കുകയും ചെയ്തു.