Sunday, February 23, 2025

HomeMain Storyഅദാനിക്കെതിരെയുള്ള അന്വേഷണം, ഇന്ത്യന്‍ സര്‍ക്കാരിന്റെ സഹകരണം തേടി യു.എസ്. ഏജൻസി

അദാനിക്കെതിരെയുള്ള അന്വേഷണം, ഇന്ത്യന്‍ സര്‍ക്കാരിന്റെ സഹകരണം തേടി യു.എസ്. ഏജൻസി

spot_img
spot_img

ന്യൂഡല്‍ഹി: ഇന്ത്യന്‍ വ്യവസായി ഗൗതം അദാനിയ്‌ക്കെതിരെയുള്ള അന്വേഷണത്തില്‍ ഇന്ത്യന്‍ സര്‍ക്കാരിന്റെ സഹകരണം തേടി യു.എസ്. സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് കമ്മിഷന്‍ (യു.എസ്.എസ്.ഇ.സി.) ഓഹരി നിക്ഷേപത്തട്ടിപ്പ്, കൈക്കൂലി തുടങ്ങിയ ആരോപണങ്ങളിലാണ് ഗൗതി അദാനിയും അനന്തരവന്‍ സാഗര്‍ അദാനിയും അന്വേഷണം നേരിടുന്നത്.

അദാനിയ്ക്കും അനന്തരവനും എതിരെയുള്ള പരാതികളില്‍ അന്വേഷണനടപടികള്‍ പുരോഗമിക്കുകയാണെന്നും ഇന്ത്യന്‍ നിയമമന്ത്രാലയത്തിന്റെ സഹായം തേടിയിട്ടുണ്ടെന്നും യു.എസ്.എസ്.ഇ.സി. ന്യൂയോര്‍ക്കിലെ ജില്ലാകോടതിയെ ബോധിപ്പിച്ചു.

2024 നവംബറിലാണ് ഗൗതം അദാനി, സാഗര്‍ അദാനി, അദാനി ഗ്രീന്‍ എനര്‍ജി ജീവനക്കാര്‍, അസുര്‍ പവര്‍ ഗ്ലോബല്‍ ലിമിറ്റഡിന്റെ എക്‌സിക്യുട്ടീവ് ആയ സിറില്‍ കമ്പനീസ് എന്നിവര്‍ക്കെതിരെ തട്ടിപ്പിനും ഗൂഢാലോചനയ്ക്കും യു.എസ്. കോടതി കുറ്റം ചുമത്തിയത്. യു.എസിലെ നിക്ഷേപകരെ കബളിപ്പിച്ചെന്നും ഉദ്യോഗസ്ഥര്‍ക്ക് കോഴ നല്‍കിയെന്നുമാണ് കേസ്. മള്‍ട്ടി ബില്യണ്‍ ഡോളര്‍ പദ്ധതികള്‍ വാഗ്ദാനം ചെയ്ത് വ്യാജവും തെറ്റിധാരണാജനകവുമായ പ്രസ്താവനകള്‍ നടത്തി നിക്ഷേപകരേയും ആഗോള ധനകാര്യസ്ഥാപനങ്ങളേയും കബളിപ്പിച്ചതായാണ് ആരോപണം.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments