പാനമ സിറ്റി : അമേരിക്കയില്‍ നിന്നും അനധികൃത കുടിയേറ്റത്തിന്റെ പേരില്‍ നാടുകടത്തിയ ഇന്ത്യക്കാര്‍ ഉള്‍പ്പെടെ നൂറുകണക്കിന് ആളുകള്‍ പനാമയിലെ ഹോട്ടലില്‍. പുറത്തിറങ്ങാന്‍ അനുമതിയില്ലാതെ ഹോട്ടലില്‍ പാര്‍പ്പിച്ചിരിക്കുന്ന ഇവര്‍ ഹോട്ടലിന്റെ മുകളിലെ ജനാലച്ചില്ലകളിലൂടെ സഹായം അഭ്യര്‍ഥിക്കുന്ന കരളലിയിക്കുന്ന കാഴ്ച്ചകള്‍ ഇതിനോടകം പുറത്തുവന്നു.ഇന്ത്യക്കാരെ കൂടാതെ ഇറാന്‍, നേപ്പാള്‍, ശ്രീലങ്ക, പാക്കിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍, ചൈന തുടങ്ങിയ രാജ്യങ്ങളിലുള്ളവരാണ് പാനമയില്‍ കഴിയുന്നത്.
ഇവര്‍ ഹോട്ടലിലെ ചില്ലുജനലിന് അരികെ വന്നു കരയുകയും സഹായം അഭ്യര്‍ഥിക്കുകയും ചെയ്യുന്നചിത്രങ്ങള്‍ പുറത്തു വന്നു.സ്വന്തം നാടുകളിലെത്തിക്കാന്‍ രാജ്യാന്തര സന്നദ്ധ സംഘടനകള്‍ സൗകര്യമൊരുക്കുംവരെ പുറത്തിറങ്ങാന്‍ അനുമതിയില്ല.ഇവിടെയുള്ളതില്‍ പകുതിയോളം പേര്‍ സ്വന്തം രാജ്യത്തേക്കു മടങ്ങാന്‍ തയാറല്ലെന്നാണു റിപ്പോര്‍ട്ട്. ഇവരില്‍ ചിലരാണു ഹോട്ടല്‍ ജനാലകള്‍ക്കു സമീപമെത്തി സഹായം അഭ്യര്‍ഥിച്ചത്. കരഞ്ഞുകൊണ്ടാണ് ഇവര്‍ സഹായം തേടുന്നതെന്നും രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. മറ്റൊരു ഇടത്താവളമായ കോറിക്കയിലേക്കും കഴിഞ്ഞ ദിവസം ഇന്ത്യക്കാരടക്കം 200 പേരുമായി ആദ്യ വിമാനം എത്തിയിരുന്നു. വരും ദിവസങ്ങളില്‍ കൂടുതല്‍ വിമാനങ്ങള്‍ എത്തും