ടെൽഅവീവ്: ഇസ്രയേലിലെ ടെൽ അവീവിൽ ഭീകരാക്രമണം നിർത്തിയിട്ടിരുന്ന മൂന്നു ബസുകളിൽ സ്ഫോടനമുണ്ടായി.. രണ്ട് ബസുകളിലെ ബോംബ് നിർവീര്യമാക്കി. സ്ഫോടനം നിർത്തിയിട്ടിരുന്ന ബസുകളിലായതിനാൽ ആളപായമില്ല.
ഇസ്രയേലും ഹമാസും വെടിനിർത്തൽ തുടങ്ങി മൂന്നാഴ്ച്ച പിന്നിടുമ്പോഴാണ് ഇസ്രയേലിൽ വീണ്ടും ആക്രമണമുണ്ടാവുന്നതെന്ന് ശ്രദ്ദേയമാണ്.നാലര ലക്ഷത്തോളം ജനങ്ങൾ തിങ്ങിപ്പാർക്കുന്ന ഇസ്രയേലിലെ നഗരമാണ് ടെൽ അവീവ്. സ്ഫോടനം നടന്ന ബസുകൾ മണിക്കൂറുകൾക്കുള്ളിൽ പുറപ്പെടാനിരുന്ന ബസ്സ് ആയിരുന്നുവെന്ന് അധികൃതർ പറയുന്നു. ആ സമയത്താണ് സ്ഫോടനമുണ്ടാവുന്നതെങ്കിൽ വലിയ ദുരന്തമായി മാറുമായിരുന്നു. സ്ഫോടനത്തിന് പിന്നിൽ ഭീകര സംഘടന ഉണ്ടെന്ന് ഇസ്രയേൽ പറയുന്നു.
വെസ്റ്റ് ബാങ്ക് അടിസ്ഥാനമായി പ്രവർത്തിക്കുന്ന ഭീകര സംഘടനയാണ് സ്ഫോടനത്തിന് പിന്നിലെന്നും പെട്ടെന്ന് തന്നെ വെസ്റ്റ് ബാങ്കിൽ സൈനിക നടപടി നടത്തുമെന്നും ഇസ്രയേൽ പറയുന്നു. അതേസമയം, വെസ്റ്റ് ബാങ്കിൽ സൈനിക നടപടിയുണ്ടായാൽ മേഖലയിലെ സ്ഥിതി അതിസങ്കീർണ്ണമാവും. നിലവിൽ സ്ഫോടനത്തിൻ്റെ ഉത്തരവാദിത്തം ഒരു സംഘടനയും ഏറ്റെടുത്തിട്ടില്ല.