ജോഹന്നാസ് ബര്‍ഗ്: ഇന്ത്യയും ചൈനയും തമ്മിലുള്ള അതിര്‍ത്തി സംഘര്‍ഷം പരമാവധി കുറയ്ക്കാന്‍ ഇരു രാജ്യങ്ങളും തമ്മില്‍ ധാരണ.
ദക്ഷിണാഫ്രിക്കയിലെ ജോഹന്നാസ്ബര്‍ഗില്‍ നടന്ന ജി 20 വിദേശകാര്യ മന്ത്രിമാരുടെ യോഗത്തോട് അനുബന്ധിച്ചാണ് വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍ ചൈനീസ് വിദേശകാര്യമന്ത്രി വാംഗിയിയുമായി കൂടിക്കാഴ്ച്ച നടത്തിയത്.
ഇന്ത്യ – ചൈന അതിര്‍ത്തിയിലെ സാഹചര്യം ഇരുനേതാക്കളും ചര്‍ച്ച ചെയ്തു. കൈലാസ് മാനസരോവര്‍ യാത്ര പുനഃരാരംഭിക്കുന്നത് പരിഗണനയിലുണ്ടെന്ന് ജയശങ്കറും വാംഗിയും സൂചന നല്‍കി. ഇന്ത്യയില്‍ നിന്നും ചൈനയിലേക്കും അവിടെ നിന്നും ഇങ്ങോട്ടും നേരിട്ടുള്ള വിമാന സര്‍വീസുകള്‍ ആരംഭിക്കുന്ന കാര്യവും ഇരുവരും ചര്‍ച്ച ചെയ്തു.
ജി 20 സംഘടനയെ സംരക്ഷിക്കാന്‍ ഇന്ത്യയും ചൈനയും കഠിനമായി പരിശ്രമിച്ചുവെന്ന് വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ യോഗത്തിന് ശേഷം പ്രതികരിച്ചു.
ധ്രുവീകരിക്കപ്പെട്ട ആഗോള സാഹചര്യത്തില്‍ ജി 20യെ ഒരു സ്ഥാപനമെന്ന നിലയില്‍ സംരക്ഷിക്കാനും സംരക്ഷിക്കാനും ഇന്ത്യയും ചൈനയും കഠിനമായി പരിശ്രമിച്ചിട്ടുണ്ട്. ഇത് തന്നെ അന്താരാഷ്ട്ര സഹകരണത്തിന്റെ പ്രാധാന്യത്തിന് സാക്ഷ്യം വഹിക്കുന്നതാണ്. സമീപകാലത്ത് വെല്ലുവിളി നിറഞ്ഞ ഘട്ടത്തിലൂടെ കടന്നുപോയ ഇന്ത്യ – ചൈന ബന്ധം ശക്തിപ്പെടുത്തുന്നതിലെ നിര്‍ണായക ചുവടുവയ്പ്പാണ് ഈ കൂടിക്കാഴ്ച. 2024 നവംബറില്‍ ജി 20 ഉച്ചകോടിക്കിടെ റിയോയില്‍ നടന്ന അവസാന കൂടിക്കാഴ്ച മുതല്‍ ഇന്ത്യ – ചൈന ബന്ധങ്ങളില്‍ ശ്രദ്ധേയമായ പുരോഗതി ഉണ്ടായിട്ടുണ്ടെന്നും ജയശങ്കര്‍ ചൂണ്ടികാട്ടി.