വത്തിക്കാന്‍ സിറ്റി: ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ആരോഗ്യനിലയില്‍ നേരിയ പുരോഗതിയുണ്ടെങ്കിലും അപകടനില തരണം ചെയ്തിട്ടില്ലെന്ന് മെഡിക്കല്‍ സംഘം.
ഒരാഴ്ചകൂടി ആശുപത്രിയില്‍തുടരേണ്ടിവരുമെന്നാണ് വിവരം. ഇപ്പോഴും ശ്വാസംമുട്ടലുണ്ടെങ്കിലും അദ്ദേഹം സംസാരിക്കുന്നുണ്ടെന്നും മെഡിക്കല്‍ സംഘം വ്യക്തമാക്കി. രോഗവിവരത്തെ കുറിച്ച് ഒന്നും മറച്ചുവയ്ക്കരുതെന്ന് മാര്‍പാപ്പ നിര്‍ദേശിച്ചിട്ടുണ്ട്.
ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ഇരു ശ്വാസകോശങ്ങളിലെയും അണുബാധ കുറഞ്ഞുവരുന്നതായി വത്തിക്കാന്‍ ഇന്നലെ അറിയിച്ചിരുന്നു. മാര്‍പാപ്പക്ക് എഴുന്നേറ്റിരിക്കാന്‍ കഴിയുന്നുണ്ടെന്നും സ്വന്തമായി ഭക്ഷണം കഴിച്ചുവെന്നും വത്തിക്കാന്‍ പറഞ്ഞിരുന്നു.
ആരോഗ്യനില പൂര്‍ണമായും മെച്ചപ്പെടുന്നതുവരെ മാര്‍പാപ്പ ആശുപത്രിയില്‍ തുടരും. ഫെബ്രുവരി 14 നാണ് ശ്വാസതടസ്സം മൂലം റോമിലെ ജമേലി ആശുപത്രിയില്‍ പോപ്പിനെ പ്രവേശിപ്പിച്ചത്.