Saturday, February 22, 2025

HomeMain Storyവീണ്ടും ചൈനീസ് വവ്വാലുകളില്‍ കോവിഡ് വൈറസ് കണ്ടെത്തി, മാരകമാകുമോ എന്ന് പഠനങ്ങള്‍ നടക്കുന്നു

വീണ്ടും ചൈനീസ് വവ്വാലുകളില്‍ കോവിഡ് വൈറസ് കണ്ടെത്തി, മാരകമാകുമോ എന്ന് പഠനങ്ങള്‍ നടക്കുന്നു

spot_img
spot_img

ബെയ്ജിങ്: ഗുരുതരമായ പ്രത്യാഘാതങ്ങളുണ്ടാക്കാന്‍ ശേഷിയുള്ള കൊറോണ വൈറസ് ചൈനയില്‍ കണ്ടെത്തി. വവ്വാലുകളിലാണ് ചൈനീസ് ഗവേഷകര്‍ വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയത്. ഇതുസംബന്ധിച്ച പഠനം സെല്‍ സയന്റിഫിക് ജേണലില്‍ ?പ്രസിദ്ധീകരിച്ചിട്ടുണ്ട്. ബാറ്റ് വുമണ്‍ എന്നറിയപ്പെടുന്ന ചൈനീസ് വൈറോളജിസ്റ്റ് ഷി ഴെങ്ക്‌ലി ആണ് വൈറസിന്റെ സാന്നിധ്യം തിരിച്ചറിഞ്ഞത്. ഏതായാലും മറ്റൊരു മഹാമാരിക്ക് വൈറസ് കാരണമാകുമോ എന്ന ആശങ്കയിലാണ് ലോകം.

എച്ച്.കെ.യു 5 -സി.ഒ.വി -2 എന്നാണ് പുതിയ വൈറസിന് പേരിട്ടിരിക്കുന്നത്. അതേസമയം, മൃഗങ്ങളില്‍ നിന്ന് വൈറസ് മനുഷ്യ ശരീരത്തിലെത്തുമോ എന്നത് സംബന്ധിച്ച് ഇപ്പോഴും ശാസ്ത്രജ്ഞര്‍ പഠനം തുടരുകയാണ്.

മൃഗങ്ങളുടെ ശരീരത്തില്‍ നൂറുകണക്കിന് കൊറോണ വൈറസുകളുടെ സാന്നിധ്യം സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാല്‍ ഇതില്‍ വളരെ കുറച്ച് മാത്രമേ മനുഷ്യരെ നേരിട്ട് ബാധിക്കുകയുള്ളൂ.

എച്ച്.കെ.യു 5 വിഭാഗത്തില്‍ പെട്ടതാണ് ഒഗഡ5ഇീഢ2. ഹോങ്കോങ്ങിലെ വവ്വാലിലാണ് വൈറസിന്റെ സാന്നിധ്യം ആദ്യം കണ്ടെത്തിയത്. മിഡില്‍ ഈസ്?റ്റ് റെസ്പിറേ?റ്ററി സിന്‍ഡ്രോമിന് കാരണമാകുന്ന വൈറസും ഇതില്‍ ഉള്‍പ്പെടുന്നു.

വവ്വാലുകളിലെ കൊറോണ വൈറസുകളുടെ സാന്നിധ്യത്തെ കുറിച്ച് നിരന്തരം പഠനം നടത്തുന്നതിനാലാണ് ഷിയെ ബാറ്റ്‌വുമണ്‍ എന്ന് വിശേഷിപ്പിക്കുന്നത്. വുഹാനിലെ വൈറോളജി ലാബില്‍ ഷി ജോലി ചെയ്തപ്പോഴുണ്ടായ പ്രവര്‍ത്തനങ്ങള്‍ ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. ലോകത്തെ മുള്‍മുനയിലാക്കിയ കോവിഡ് വ്യാപനത്തിന് കാരണം വൂഹാനിലെ ലാബില്‍ നിന്ന് വൈറസ് ചോര്‍ന്നതാണെന്ന് വാദങ്ങളുണ്ടായിരുന്നു. എന്നാല്‍ ഈ അവകാശവാദം ?ചൈന തള്ളുകയായിരുന്നു. ബാറ്റ് വുമണും ഈ വാദം തള്ളിയിരുന്നു. കോവിഡ് വന്നുപോയിട്ട് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും വൈറസിന്റെ ഉറവിടം കണ്ടെത്താന്‍ ഇതുവരെ സാധിച്ചിട്ടില്ല.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments