കണ്ണൂര്‍: കണ്ണൂര്‍ ആറളം ഫാമില്‍ ആദിവാസി ദമ്പതികള്‍ക്ക് കാട്ടാന ആക്രമണത്തില്‍ ദാരുണാന്ത്യം. പതിമ്മൂന്നാം ബ്ലോക്കിലെ ആദിവാസിയായ വെള്ളി, ഭാര്യ ലീല എന്നിവരാണ് കാട്ടാനയുടെ ആക്രമണത്തില്‍ മരിച്ചത്. കശുവണ്ടി ശേഖരിക്കുന്നതിനിടെയാണ് ഇവരെ ആന ആക്രമിച്ചത്.
സംസ്ഥാനത്ത് തുടര്‍ച്ചയായി കാട്ടാന ആക്രമണം നടക്കുകയാണ്. വയനാട്ടിലും ഇടുക്കിയിലും മലപ്പുറത്തും കാട്ടാന ആക്രമണത്തില്‍ കഴിഞ്ഞ മാസങ്ങളില്‍ നിരവധി ജീവനുകള്‍ നഷ്ടമായിരുന്നു.