Saturday, March 29, 2025

HomeMain Storyസൈനിക വിമാനം തകര്‍ന്നു വീണ് സുഡാനില്‍ 46 മരണം

സൈനിക വിമാനം തകര്‍ന്നു വീണ് സുഡാനില്‍ 46 മരണം

spot_img
spot_img

പോര്‍ട്ട് സുഡാന്‍: സൈനിക വിമാനം തകര്‍ന്നു വീണ് സുഡാനില്‍ 46 പേർ മരിച്ചു.10 പേര്‍ക്ക് പരിക്കേറ്റു. ഖാര്‍തൂമിന്റെ സമീപപ്രദേശത്തുള്ള ജനവാസ കേന്ദ്രത്തില്‍ വെച്ചായിരുന്നു അപകടം. മരിച്ചവരില്‍ സീനിയര്‍ സൈനിക കമാന്‍ഡര്‍മാരും ഉള്‍പ്പെടുന്നു.

വടക്കുപടിഞ്ഞാറന്‍ നഗരമായ ഓംദുര്‍മാനിലെ സൈന്യത്തിന്റെ വലിയ സൈനിക കേന്ദ്രങ്ങളിലൊന്നായ വാദി സെയ്ദ്ന വ്യോമതാവളത്തിന് സമീപം ചൊവ്വാഴ്ച രാത്രിയാണ് അന്റോനോവ് വിമാനം തകര്‍ന്നുവീണത്. പറന്നുയരുന്നതിനിടെ വിമാനം തകര്‍ന്നുവീഴുകയായിരുന്നു.സാങ്കേതിക തകരാറാണ് അപകടകാരണമെന്നാണ് റിപ്പോര്‍ട്ട്. പരിക്കേറ്റവരെ സമീപത്തെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments