വത്തിക്കാൻസിറ്റി: ഫ്രാൻസീസ് മാർപാപ്പായുടെ ആരോഗ്യനിലയിൽ കാര്യമായ പുരോഗതി. ന്യൂമോണിയ ബാധിച്ച് ചികിത്സയിലായിരുന്ന പോപ്പ് ആരോഗ്യ നില മെച്ചപ്പെട്ടതോടെ ചാപ്പലിലെ പ്രാര്‍ത്ഥനയിൽ പങ്കെടുത്തതായി വത്തിക്കാൻ അറിയിച്ചു.
ശ്വാസതടസത്തിൽ മാറ്റമുണ്ടായി. .വൃക്കയിലെ പ്രശ്നങ്ങളിലും ആശങ്ക വേണ്ട. ഓക്സിജൻ തെറാപ്പി തുടരുന്നുണ്ട്. ലാബ് പരിശോധനാ ഫലങ്ങളിലും പുരോഗതിയുണ്ട്. രാവിലെ വിശുദ്ധ കുർബാനയും മാർപാപ്പാ സ്വീകരിച്ചതായി വത്തിക്കാൻ അറിയിച്ചു.വൈകീട്ട് ഗാസയിലെ ഇടവക വികാരിയേയും വിളിച്ചു.
88 വയസുള്ള മാർപ്പാപ്പയെ ബ്രോങ്കൈറ്റിസിനുള്ള ചികിത്സയ്ക്കും പരിശോധനകൾക്കുമായി കഴിഞ്ഞ കഴിഞ്ഞ 14നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മാർപാപ്പയ്ക്ക് വേണ്ടിയുള്ള പ്രാർത്ഥനകൾ തുടരുകയാണ്. സെന്‍റ് പീറ്റേഴ്സ് ചത്വരത്തിൽ ജപമാലയർപ്പണം നടത്തി. തനിക്ക് വേണ്ടി പ്രാർത്ഥനകളിൽ ഏർപ്പെട്ടവർക്ക് ഫ്രാൻസിസ് മാർപ്പാപ്പ നന്ദി അറിയിച്ചതായും വത്തിക്കാൻ റ്യക്തമാക്കി.