Friday, October 18, 2024

HomeMain Storyയുക്രൈ​നി​ല്‍ താല്‍ക്കാലിക വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച്‌ റഷ്യ​​

യുക്രൈ​നി​ല്‍ താല്‍ക്കാലിക വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച്‌ റഷ്യ​​

spot_img
spot_img

മോസ്​കോ: യുക്രൈനില്‍ കുടുങ്ങിയവരെ സുരക്ഷിതമായി പുറത്തെത്തിക്കുന്നതിന്​ താല്‍കാലിക വെടിനിര്‍ത്തില്‍ പ്രഖ്യാപിച്ച്‌​ റഷ്യ.

ഇന്ത്യന്‍ സമയം ഉച്ചക്ക്​ 12.30ന്​ വെടിനിര്‍ത്തല്‍ നിലവില്‍ വന്നു . റഷ്യന്‍ വാര്‍ത്ത ഏജന്‍സിയായ സ്പുട്​നിക്​ ന്യൂസാണ്​ ഇതുസംബന്ധിച്ച വാര്‍ത്ത റിപ്പോര്‍ട്ട്​ ചെയ്തത്​.

മരിയുപോള്‍, വൊള്‍നോവാഹ എന്നിവിടങ്ങളിലെ രക്ഷാപ്രവര്‍ത്തനത്തിനായാണ്​ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചിരിക്കുന്നതെന്ന്​ റഷ്യന്‍ പ്രതിരോധ മന്ത്രാലയം അറിയിച്ചു. മറ്റ്​ മേഖലകളില്‍ വെടിനിര്‍ത്തല്‍ ഉണ്ടാവുമോയെന്നതില്‍ വ്യക്​തതയില്ല. വെടിനിര്‍ത്തലിന്‍റെ സമയപരിധിയെ സംബന്ധിച്ച്‌​ റഷ്യന്‍ അധികൃതര്‍ പ്രതികരിച്ചിട്ടില്ല.

എന്നാല്‍, ആറ്​ മണിക്കൂര്‍ സമയത്തേക്ക്​ വെടിനിര്‍ത്തല്‍ ഉണ്ടാവുമെന്നാണ്​ പ്രതീക്ഷിക്കുന്നത്​. മരിയുപോള്‍, വൊള്‍നോവാഹ എന്നിവിടങ്ങളില്‍ കുടുങ്ങിക്കിടക്കുന്നവരെ ഒഴിപ്പിക്കാന്‍ മനുഷത്വ ഇടനാഴികള്‍ ഒരുക്കുമെന്നും റഷ്യന്‍ പ്രതിരോധ മന്ത്രാലയം അറിയിച്ചിട്ടുണ്ട്​. യുക്രെയ്​ന്‍ ഇതുവരെ ഇതുസംബന്ധിച്ച്‌​ പ്രതികരിച്ചിട്ടില്ല.

അതേസമയം, വെടിനിര്‍ത്തല്‍ ഇന്ത്യന്‍ വിദ്യാര്‍ഥികളെ ഒഴിപ്പിക്കുന്നതിന്​ സഹായകമാവുമോയെന്നത്​ സംബന്ധിച്ച കേന്ദ്രസര്‍ക്കാര്‍ പ്രതികരിച്ചിട്ടില്ല. യുക്രെയ്​നിലെ സുമി, ഖാര്‍ക്കീവ്​ നഗരങ്ങളിലാണ്​ ഇന്ത്യക്കാര്‍ കൂടുതലായി കുടുങ്ങിക്കിടക്കുന്നത്​. നേരത്തെ ഇന്ത്യക്കാരെ ഒഴിപ്പിക്കാനായി വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കണമെന്ന്​ ​റഷ്യയോട്​ കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments