Sunday, December 22, 2024

HomeMain Storyപലസ്തീനിലെ ഇന്ത്യന്‍ അംബാസിഡര്‍ മുകുള്‍ ആര്യ മരിച്ച നിലയില്‍

പലസ്തീനിലെ ഇന്ത്യന്‍ അംബാസിഡര്‍ മുകുള്‍ ആര്യ മരിച്ച നിലയില്‍

spot_img
spot_img

റാമല്ല: പലസ്തീനിലെ ഇന്ത്യന്‍ അംബാസിഡര്‍ മുകുള്‍ ആര്യയെ മരിച്ച നിലയില്‍ കണ്ടെത്തി. മരണകാരണം വ്യക്തമല്ല. റാമല്ലയിലെ ഇന്ത്യന്‍ മിഷനിലാണ് മുകുള്‍ ആര്യയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

2008 ബാച്ചിലെ ഇന്ത്യന്‍ ഫോറിന്‍ സര്‍വീസ് ഓഫീസറാണ് മുകുള്‍ ആര്യ.

മരണത്തില്‍ വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍ അനുശോചനമറിയിച്ചു. ആര്യയുടെ മരണം ഞെട്ടലോടെയാണ് ഉള്‍ക്കൊള്ളുന്നതെന്ന് പലസ്തീന്‍ വിദേശകാര്യമന്ത്രാലയം പ്രതികരിച്ചു.

മുകുള്‍ ആര്യയുടെ മരണവാര്‍ത്ത പുറത്തുവന്നതിന് പിന്നാലെ ഉടനടി സ്ഥലത്തെത്താന്‍ സ്ഥലം സന്ദര്‍ശിക്കാന്‍ പ്രസിഡന്റ് മഹ്മൂദ് അബ്ബാസ്, പ്രധാനമന്ത്രി മുഹമ്മദ് സയ്യിദ് എന്നിവര്‍ നേരിട്ട് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. സംഭവത്തില്‍ പലസ്തീന്‍ സര്‍ക്കാര്‍ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments