Tuesday, December 24, 2024

HomeMain Storyറഷ്യയുടെ വെടിനിര്‍ത്തല്‍ പരാജയം: സുമിയില്‍ നിന്നും വിദ്യാര്‍ത്ഥികളെ ഒഴിപ്പിക്കുന്നത് നിര്‍ത്തി വച്ച്‌ ഇന്ത്യന്‍ എംബസി

റഷ്യയുടെ വെടിനിര്‍ത്തല്‍ പരാജയം: സുമിയില്‍ നിന്നും വിദ്യാര്‍ത്ഥികളെ ഒഴിപ്പിക്കുന്നത് നിര്‍ത്തി വച്ച്‌ ഇന്ത്യന്‍ എംബസി

spot_img
spot_img

കീവ്: യുക്രെയിനിലെ സുമിയില്‍ നിന്ന് ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ ഒഴിപ്പിക്കുന്നത് നിര്‍ത്തിവച്ചു. വഴിയില്‍ സ്‌ഫോടനങ്ങളുണ്ടെന്നും യാത്ര സുഗമമായിരിക്കില്ലെന്നുമുള്ള വിലയിരുത്തലിലാണ് ഒഴിപ്പിക്കല്‍ നടപടികള്‍ നിര്‍ത്തിവച്ചതെന്ന് ഇന്ത്യന്‍ എംബസി അറിയിച്ചു.

റഷ്യന്‍ സൈന്യം വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ എത്രയും പെട്ടെന്ന് വിദ്യാര്‍ത്ഥികളെ മാറ്റാനായിരുന്നു ഇന്ത്യന്‍ എംബസിയുടെ നീക്കം. ഇതിനായി ബസുകള്‍ എത്തിക്കുകയും ചെയ്തിരുന്നു. വിദ്യാര്‍ത്ഥികള്‍ ബസില്‍ കയറി തുടങ്ങിയ സമയത്താണ് രക്ഷാദൗത്യം അടിയന്തരമായി നിര്‍ത്തിവയ്ക്കാന്‍ എംബസിയില്‍ നിന്നും നിര്‍ദേശം കിട്ടിയത്.

വെടിനിര്‍ത്തല്‍ ലംഘനങ്ങള്‍ ഈ പ്രദേശങ്ങളിലുണ്ടെന്നാണ് ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍. പെണ്‍കുട്ടികളെയായിരുന്നു ആദ്യം രക്ഷിക്കാനായി ശ്രമിച്ചത്. കീവ്, മരിയോപോള്‍, ഖര്‍ക്കീവ്, സുമി എന്നിവിടങ്ങളിലാണ് വെടിനിറുത്തല്‍ പ്രഖ്യാപിച്ചത്. ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് 12.30ന് വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വരുമെന്ന് റഷ്യ അറിയിച്ചിരുന്നുവെങ്കിലും പ്രദേശത്ത് ആക്രമണം തുടരുകയാണ്.

വിദ്യാര്‍ത്ഥികളോട് സുരക്ഷിത സ്ഥലങ്ങളില്‍ കഴിയാനും പുതിയ ഉത്തരവ് ലഭിക്കുന്നത് വരെ നിലവില്‍ കഴിയുന്ന ഇടങ്ങളില്‍ തുടരാനും എംബസി നിര്‍ദേശിച്ചു.

അതേസമയം, റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിനുമായി ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി സംസാരിച്ചു. ഏകദേശം ഒരു മണിക്കൂറോളം നീണ്ട ടെലിഫോണ്‍ സംഭാഷണത്തിനൊടുവില്‍, ഇന്ത്യയ്ക്ക് അനുകൂലമായ മറുപടി പുടിനില്‍ നിന്നും ലഭിച്ചതായാണ് സൂചന. സെലന്‍സ്‌കിയുമായി ചര്‍ച്ചകള്‍ നടത്തണമെന്ന് പുടിനോട് മോദി ആവശ്യപ്പെട്ടു.

ജനങ്ങളെ ഒഴിപ്പിക്കുന്നതിന് സൗകര്യമൊരുക്കുന്നതിന് വേണ്ടിയായിരുന്നു വെടിനിര്‍ത്തല്‍ എന്ന് റഷ്യയുടെ പ്രതിരോധ മന്ത്രാലയം അറിയിച്ചിരുന്നു. ഫ്രാന്‍സ് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണിന്റെ അഭ്യര്‍ത്ഥന മാനിച്ചാണ് തീരുമാനമെന്നും മന്ത്രാലയം വ്യക്തമാക്കിയിരുന്നു.

കഴിഞ്ഞ ദിവസം മരിയുപോളിലും റഷ്യ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍, കുറച്ച്‌ സമയത്തിനകം തന്നെ റഷ്യ വെടിനിര്‍ത്തല്‍ ലംഘിച്ചതായും അതുകൊണ്ട് ജനങ്ങളെ ഒഴിപ്പിക്കുന്നത് പൂര്‍ണമാക്കാന്‍ സാധിച്ചില്ലെന്നും ഉക്രൈന്‍ അധികൃതര്‍ ആരോപിച്ചിരുന്നു. സമാന ആരോപണമാണ് ഇന്ന് ഇന്ത്യ ഉന്നയിക്കുന്നത്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments