Saturday, October 19, 2024

HomeMain Storyവധശ്രമ ഗൂഢാലോചന കേസ്: ദിലീപ് മൊബൈല്‍ ഫോണിലെ രേഖകള്‍ നശിപ്പിച്ചെന്ന് ക്രൈംബ്രാഞ്ച്

വധശ്രമ ഗൂഢാലോചന കേസ്: ദിലീപ് മൊബൈല്‍ ഫോണിലെ രേഖകള്‍ നശിപ്പിച്ചെന്ന് ക്രൈംബ്രാഞ്ച്

spot_img
spot_img

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോ​ഗസ്ഥരെ വധഗൂഡാലോചന നടത്തിയ കേസില്‍ ദിലീപ് തെളിവുകള്‍ നശിപ്പിച്ചതിന്റെ വിവരങ്ങള്‍ ക്രൈംബ്രാഞ്ച് കോടതിക്കു കൈമാറി.

ഫോണുകള്‍ കൈമാറാന്‍ ഹൈക്കോടതി ഉത്തരവിട്ടശേഷമാണ് മുംബൈയില്‍ വെച്ച്‌ ഫോണുകള്‍ ഫോര്‍മാറ്റ് ചെയ്തയെന്നും കണ്ടെത്തി. തെളിവുകള്‍ നശിപ്പിക്കാന്‍ ദിലീപ് മനപൂ‍ര്‍വം ശ്രമിച്ചു എന്നാണ് അന്വേഷണസംഘം കോടതിയെ അറിയിച്ചിരിക്കുന്നത്.

ജനുവരി 29-നും 30-നും ഇടയിലാണ് ഫോണുകളിലെ വിവരങ്ങള്‍ നശിപ്പിച്ചതെന്നും മുംബൈയിലെ ഒരു ലാബാണ് ഇതിനുവേണ്ട സാങ്കേതിക സഹായം നല്‍കിയതെന്നുമാണ് അന്വേഷണസംഘം കണ്ടെത്തിയിരിക്കുന്നത്. ഫോണുകള്‍ ഹാജരാക്കാന്‍ ആവശ്യപ്പെട്ടതിന്റെ തലേദിവസമാണ് ഏറ്റവും കൂടുതല്‍ വിവരങ്ങള്‍ നശിപ്പിച്ചതെന്നും ശാസ്ത്രീയ പരിശോധനയില്‍ വ്യക്തമായിട്ടുണ്ട്.

ദിലീപിന്റെ അഭിഭാഷകന്‍ മൊബൈല്‍ ഫോണുകള്‍ മുംബൈയിലെ ലാബിലേയ്ക്കു കുറിയര്‍ അയച്ച്‌ അവിടെവച്ചാണു തെളിവുകള്‍ നശിപ്പിച്ചത് എന്ന് അന്വേഷണ സംഘം കോടതിക്കു നല്‍കിയ സത്യവാങ്മൂലത്തില്‍ പറയുന്നു. ഫൊറന്‍സിക് പരിശോധനയില്‍ തെളിവു നശിപ്പിച്ചതിന്റെ വിവരങ്ങള്‍ ലഭിച്ചിട്ടുണ്ട്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments