Saturday, October 19, 2024

HomeMain Storyകേരള ബജറ്റ് 2022; കെ റെയിലിന് 2000 കോടി : കെഎസ്‌ആര്‍ടിസിക്ക് 1000 കോടി; ലൈഫ്...

കേരള ബജറ്റ് 2022; കെ റെയിലിന് 2000 കോടി : കെഎസ്‌ആര്‍ടിസിക്ക് 1000 കോടി; ലൈഫ് മിഷന് 1771 കോടി

spot_img
spot_img

തിരുവനന്തപുരം : രണ്ടാം പിണറായി സര്‍ക്കാറിന്റെ രണ്ടാം ബജറ്റ് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ നിയമസഭയില്‍ അവതരിപ്പിച്ചു. ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന പ്രഖ്യാപനങ്ങൾ ഉണ്ടാകില്ലെന്ന് ധനമന്ത്രി പറഞ്ഞു.

കെ എന്‍ ബാലഗോപാല്‍ അവതരിപ്പിക്കുന്ന ആദ്യ സമ്പൂര്‍ണ ബജറ്റാണിത്.

യുക്രൈന്‍ യുദ്ധപശ്ചാത്തലത്തില്‍ കേരളത്തില്‍ ആഗോള സമാധാന സെമിനാര്‍ നടത്തുമെന്ന് പ്രഖ്യാപിച്ചാണ് മന്ത്രി ബജറ്റ് അവതരണം തുടങ്ങിയത്. തുടര്‍ന്ന് വിവിധ മേഖലകളിലെ പ്രഖ്യാപനങ്ങള്‍  ഐപാഡില്‍ മന്ത്രി വായിക്കുകയായിരുന്നു.

ആരോഗ്യ- കാര്‍ഷിക രംഗത്ത് പ്രത്യേക പരിഗണനയുണ്ടാകും.

അതിജീവനം സാധ്യമായെന്നും സാധാരണ രീതിയിലേക്ക് ജനജീവിതം എത്തിയെന്നും മന്ത്രി ബാലഗോപാല്‍ അറിയിച്ചു.

ഇത് നികുതി വരുമാനത്തിലും സമ്ബദ്‌വ്യവസ്ഥയിലും പ്രതിഫലിക്കും. ആഭ്യന്തര നികുതി വരുമാനം വര്‍ധിച്ചെന്നും അദ്ദേഹം അറിയിച്ചു.

വിലക്കയറ്റം നേരിടാന്‍ 2000 കോടി രൂപയും ആഗോള സാമ്ബത്തിക സെമിനാറിന് 2 കോടി രൂപയും അനുവദിച്ചു. സില്‍വര്‍ലൈന്‍ ഭൂമി ഏറ്റെടുക്കുന്നതിനായി 2000 കോടി രൂപയും കെഎസ്‌ആര്‍ടിസിയുടെ നവീകരണത്തിന് 1000 കോടി രൂപയും നീക്കിവച്ചു.
ലൈഫ് മിഷന്‍ പദ്ധതിക്ക് 1771 കോടി രൂപ വകയിരുത്തി. 64,352 അതിദാരിദ്ര കുടുംബങ്ങളെ കരകയറ്റാന്‍ 100 കോടി രൂപ.

സര്‍വകലാശാലകള്‍ക്ക് മൊത്തത്തില്‍ 200 കോടിരൂപയും തിരുവനന്തപുരത്ത് മെഡിക്കല്‍ ടെക് ഇന്നവേഷന്‍ പാര്‍ക്കിന് 100 കോടി രൂപയും നീക്കിവച്ചു. ജില്ലാ സ്കില്‍ പാര്‍ക്കുകള്‍ക്കായി 300 കോടി രൂപ നീക്കിവച്ചതായും മന്ത്രി അറിയിച്ചു. ഒരു ലക്ഷം പുതിയ തൊഴില്‍ സംരംഭങ്ങള്‍ സൃഷ്ടിക്കുമെന്നും സ്വകാര്യ വ്യവസായ പാര്‍ക്കുകളെ പ്രോത്സാഹിപ്പിക്കുന്നതിനായി 25 കോടി രൂപ നീക്കിവയ്ക്കുമെന്നും ബജറ്റില്‍ പ്രഖ്യാപിച്ചു. നെല്‍കൃഷി പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി നെല്ലിന്റെ താങ്ങുവില 28.50 രൂപയാക്കി. നെല്‍കൃഷി വികസനത്തിലായി 76 കോടി രൂപ നീക്കിവച്ചു.

നഗരങ്ങളില്‍ ജോലി ചെയ്യുന്ന സ്ത്രീകള്‍ക്ക് സ്റ്റുഡിയോ അപാര്‍ട്ട്മെന്റ് പദ്ധതി നടപ്പാക്കും. ഇതിനായി 10 കോടി വകയിരുത്തി.

യുക്രെയ്നില്‍ നിന്ന് മടങ്ങിവന്ന വിദ്യാര്‍ഥികളുടെ ഡേറ്റ ബാങ്ക് തയാറാക്കും. ലയങ്ങളിലെ അടിസ്ഥാന സൗകര്യ വികസനത്തിന് 10 കോടി രൂപ വകയിരുത്തി. റീബില്‍ഡ് കേരള പദ്ധതിക്ക് 1,600 കോടി രൂപ വകയിരുത്തി.

പട്ടിക ജാതി-വര്‍ഗ യുവതികള്‍ക്ക് വിവാഹ ധനസഹായമായി 1.25 ലക്ഷംരൂപ . പുതിയ കായിക നയം വരും. ഓരോ പഞ്ചായത്തിലും കളിസ്ഥലം ഉറപ്പാക്കും. റീബില്‍ഡ് കേരള പദ്ധതിക്ക് 1,600 കോടി രൂപ വകയിരുത്തി. 17 കോടി രൂപയുടെ എന്‍ഡോസള്‍ഫാന്‍ പാക്കേജ് നടപ്പാക്കും.

വിഴിഞ്ഞം കാര്‍ഗോ തുറമുഖം, തങ്കശ്ശേരി തുറമുഖം എന്നിവയ്ക്ക് 10 കോടി വീതം. അഴീക്കല്‍, കൊല്ലം, ബേപ്പൂര്‍ ,പൊന്നാനി തുറമുഖങ്ങള്‍ക്ക് 41.5 കോടി.
അതിനിടെ, സാമ്ബത്തിക അവലോകന റിപ്പോര്‍ട്ട് നല്‍കാത്തതില്‍ പ്രതിഷേധം പ്രകടിപ്പിച്ച്‌ പ്രതിപക്ഷനേതാവ് വി ഡി സതീശന്‍ രംഗത്തെത്തി. ബജറ്റ് പൂര്‍വ ചര്‍ച്ചയ്ക്കുള്ള അവസരം ഇല്ലാതാക്കിയെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ സാമ്ബത്തിക അവലോകനറിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കൃത്യമായ സമയപരിധി ഇല്ലെന്ന് സ്പീക്കര്‍ പ്രതിരോധിച്ചു.

കടുത്ത സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തിലെ ബജറ്റ് എന്ന സൂചനയോടെയായിരുന്നു ധനമന്ത്രിയുടെ ബജറ്റ് പ്രസംഗം.

ബജറ്റിലെ പ്രധാന പ്രഖ്യാപനങ്ങള്‍

ലോകസമാധാന സമ്മേളനം സംഘടപ്പിക്കും. ആഗോള വിദഗ്ധരുടെ ചര്‍ച്ചകള്‍ക്കും സെമിനാറുകള്‍ക്കും രണ്ട് കോടി രൂപ വകയിരുത്തി.

ചെറുകിട ഉത്പാദകരുടെ ഉത്പന്നങ്ങള്‍ കെട്ടിക്കിടക്കുന്ന പ്രതിസന്ധിയുണ്ട്. ജനങ്ങളുടെ കൈയില്‍ പണം നേരിട്ടെത്തിക്കണം. വിലക്കയറ്റം നേരിടണം. 2022-23-ല്‍ സംസ്ഥാനം കൂടുതല്‍ മുന്‍ഗണന നല്‍കണ്ട വിഷയമാണ് വിലക്കയറ്റം. വിലക്കയറ്റത്തിനും ഭക്ഷ്യപ്രതിസന്ധി നേരിടുന്നതിനുമായി 2,000 കോടി രൂപ വകയിരുത്തി.

ഉന്നത വിദ്യാഭ്യാസ മേഖലയില്‍ വിവിധ സര്‍വകലാശാലകള്‍ക്ക് 20 കോടി രൂപ വീതം മൊത്തം 200 കോടി രൂപ വക ഇരുത്തി. സര്‍വകലാശാലകളോട് അനുബന്ധിച്ച് പുതിയ ട്രാന്‍സ്‌ലേഷണല്‍ ലാബുകള്‍, സ്റ്റാര്‍ട്ടപ്പ് ഇന്‍ക്യുബേഷന്‍ സെന്ററുകള്‍ എന്നിവ സ്ഥാപിക്കും.

വിവിധ സര്‍വകലാശാല ക്യാമ്പസുകളില്‍ പുതിയ ഹോസ്റ്റലുകള്‍. 1500 പുതിയ ഹോസ്റ്റല്‍ മുറികള്‍ സ്ഥാപിക്കും. ഇതിനായി 200 കോടി രൂപ വക ഇരുത്തി.

നൈപുണ്യ വികസനത്തിനായി എല്ലാ ജില്ലകളിലും ജില്ലാ സ്‌കില്‍ പാര്‍ക്കുകള്‍. 10 മുതല്‍ 15 ഏക്കര്‍ വരെ ഭൂമി ഏറ്റെടുക്കും. ഇതിനായി കിഫ്ബി വഴി 350 കോടി രൂപ വക ഇരുത്തി. വിദ്യാഭ്യാസ സ്ഥാപനങ്ങളോട് അനുബന്ധിച്ച് ഉത്പാദന കേന്ദ്രങ്ങള്‍ വികസിപ്പിക്കും. 140 കോടി രൂപ വക ഇരുത്തി.

തിരുവനന്തപുരത്ത് മെഡിക്കല്‍ ഇന്നവേഷന്‍ പാര്‍ക്കിന് 100 കോടി രൂപ വക ഇരുത്തി.

മൈക്രോബയോളജി മേഖലയില്‍ അഞ്ച് കോടി രൂപ. ന്യൂട്രാസ്യൂട്ടിക്കല്‍സ് രംഗത്ത് പുതിയ പദ്ധതിക്കായി വിദഗ്ധ സമിതിയെ രൂപീകരിക്കും.

കെ ഫോണ്‍, 5ജി പദ്ധതികള്‍ക്കായി ഉന്നതതല സമിതി. കെ ഫോണ്‍ ആദ്യഘട്ടം ജൂണ്‍ 20ന് പൂര്‍ത്തിയാകും.കെ ഫോണ്‍ സഹായത്തോടെ സംസ്ഥാനത്ത് 2000 വൈഫൈ ഹോട്‌സ്‌പോട്ടുകള്‍
ഐടി ഇടനാഴികളില്‍ 5ജി വിപുലീകരണ പാക്കേജ് ആരംഭിക്കും. നാല് ഐടി ഇടനാഴികള്‍ സംസ്ഥാനത്ത് ആരംഭിക്കും. കണ്ണൂരില്‍ ഉള്‍പ്പെടെ പുതിയ ഐടി പാര്‍ക്ക്. 11 മുതല്‍ 25 ഏക്കര്‍ വരെ ഏറ്റെടുത്ത് പുതിയ സാറ്റലൈറ്റ് ഐടി പാര്‍ക്കുകള്‍. ഇതിന് 1,000 കോടി രൂപ വക ഇരുത്തി. ഐടി പാര്‍ക്കുകള്‍ രണ്ട് ലക്ഷം പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും.

വര്‍ക്ക് ഫ്രം ഹോം പദ്ധതി തുടരാന്‍ സാധ്യതയുള്ളതിനാല്‍ ഐടി അധിഷ്ഠിത സൗകര്യങ്ങള്‍ ഉള്ള തൊഴില്‍ കേന്ദ്രങ്ങള്‍ തുടങ്ങും. ഇതിനായി 50 കോടി രൂപ

ഇന്‍ഡസ്ട്രിയല്‍ ഫെസിലിറ്റേഷന്‍ പാര്‍ക്കുകള്‍ക്കായി 200 കോടി രൂപ

കുട്ടനാടിനായി 140 കോടി
വ്യവസായ മേഖലക്ക് 1226.66 കോടി
ഇലക്ട്രോണിക് ഹബ്ബുകള്‍ സ്ഥാപിക്കാന്‍ 28 കോടി
കയര്‍മേഖലക്ക് 117 കോടി
ബഹുനില വ്യവസായ എസ്‌റ്റേറ്റുകള്‍ വികസിപ്പിക്കാന്‍ പത്ത് കോടി
സ്വകാര്യ വ്യവസായ പാര്‍ക്കുകള്‍ സ്ഥാപിക്കാന്‍ 20 കോടി
കശുവണ്ടി വ്യവസായത്തിന് 30 കോടി
ഐ ടി മിഷന് 131.62 കോടി

ഐ ടി മേഖലക്ക് 559 കോടി

ഗതാഗത മേഖലക്ക് 1888.67 കോടി.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments