Saturday, March 15, 2025

HomeMain Storyഅഭയാര്‍ത്ഥി പ്രവാഹത്തിൽ വലഞ്ഞ് പോളണ്ട്, യുക്രൈന്‍ അതിര്‍ത്തിയില്‍ പ്രതിസന്ധി

അഭയാര്‍ത്ഥി പ്രവാഹത്തിൽ വലഞ്ഞ് പോളണ്ട്, യുക്രൈന്‍ അതിര്‍ത്തിയില്‍ പ്രതിസന്ധി

spot_img
spot_img

വാഴ്‌സോ :പോളണ്ടിലെ വാഴ്‌സോയ്ക്കും ക്രാക്കോയ്ക്കും ഇനി അഭയാര്‍ത്ഥികളെ സ്വീകരിക്കാന്‍ കഴിയില്ലെന്ന് യുക്രൈന്‍ അതിര്‍ത്തി രക്ഷാസേന അറിയിച്ചു.

രണ്ടാഴ്ചയ്ക്കിടെ ഏകദേശം 100,000 യുക്രൈനിയക്കാര്‍ ക്രാക്കോവിലും 200,000 പേര്‍ വാര്‍സോയിലും എത്തി. ഇതോടെ ഇനി രണ്ട് നഗരങ്ങള്‍ക്കും അഭയാര്‍ഥികളെ സ്വീകരിക്കാന്‍ കഴിയില്ലെന്ന് അറിയിക്കുകയായിരുന്നു.

റൊമാനിയയില്‍ പോലും, മൊത്തം 343,515 യുക്രൈനിയന്‍ പൗരന്മാര്‍ രാജ്യത്ത് പ്രവേശിച്ചു. അതില്‍ 258,844 പേര്‍ മറ്റ് രാജ്യങ്ങളിലേക്ക് പോയി. 84,000-ത്തിലധികം യുക്രൈനിയക്കാര്‍ നിലവില്‍ റൊമാനിയയില്‍ താമസിക്കുന്നു. ഫെബ്രുവരി 24 നാണ് റഷ്യ യുക്രൈനില്‍ സൈനിക നടപടി ആരംഭിച്ചത്.

റഷ്യയുടെ സൈനിക ഓപ്പറേഷന്‍ ആരംഭിച്ചതുമുതല്‍, ആളുകള്‍ വിവിധ രാജ്യങ്ങളിലേക്ക് പലായനം ചെയുന്നത് തുടരുകയാണ്. അതിര്‍ത്തി പങ്കിടുന്ന ഭൂരിഭാഗം രാജ്യങ്ങളും യുക്രൈന്‍ അഭയാര്‍ഥികളെ സ്നേഹപൂര്‍വം സ്വീകരിച്ചിട്ടുണ്ട്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments