Friday, October 18, 2024

HomeMain Storyപ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ച്ച പ്രതീക്ഷ നല്‍കുന്നത്: മുഖ്യമന്ത്രി

പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ച്ച പ്രതീക്ഷ നല്‍കുന്നത്: മുഖ്യമന്ത്രി

spot_img
spot_img


ന്യൂ ഡൽഹി: സിൽവർ ലൈൻ വിഷയത്തിൽ പ്രധാനമന്ത്രിയുമായി നടന്ന കൂടിക്കാഴ്ച കേന്ദ്രാനുമതി വേഗത്തിൽ ലഭ്യമാക്കുന്നതിന് ഇടയാക്കുമെന്നാണ് പ്രതീക്ഷയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ .

അനൗദ്യോഗികമായി റെയിൽവേ മന്ത്രിയേയും കാണാൻ കഴിഞ്ഞു. പദ്ധതിയോട് അനുഭാവപൂർണമായ നിലപാടാണ് പ്രധാനമന്ത്രി പ്രകടിപ്പിച്ചതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

ഗതാഗത രംഗത്ത് കേരളം ഒട്ടേറെ പ്രശ്നം നേരിടുന്നു. വേഗതയുള്ളതും സുരക്ഷിതവുമായ ഗതാഗത സംവിധാനം വേണമെന്ന കാര്യത്തിൽ എല്ലാവരും ഒരേ അഭിപ്രായക്കാരാണ്. മുഖ്യമന്ത്രി പറഞ്ഞു .

യാത്രയ്ക്ക് വേണ്ടിവരുന്ന അധിക സമയമാണ് ഏറ്റവും പ്രധാനം. കേരളത്തിൽ റോഡ് ഗതാഗതത്തിന് വേഗത 40 ശതമാനം കുറവും റെയിൽ ഗതാഗതത്തിന് 30 ശതമാനം കുറവുമാണ്.പരിസ്ഥിതി സൗഹൃദവും സുസ്ഥിരവുമായ യാത്രാ സംവിധാനം ഭാവിയുടെ ആവശ്യമാണ്

ദേശീയ പാതാ വികസനം നടക്കില്ല എന്നായിരുന്നു നാടിന്റെ പൊതുബോധമെങ്കിലും അത് യാഥാര്ഥ്യമായി. എൻ എച്ച്‌ 66നായുള്ള ഭൂമി 92 ശതമാനവും ഏറ്റെടുത്തു. 45 മീററർ വീതി യുള്ള ദേശീയ പാത വൈകാതെ യാഥാര്ഥ്യമാകുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments