യുക്രൈന്‍: യുദ്ധം അവസാനിപ്പിക്കാനുള്ള സാധ്യതകള്‍ക്ക് വഴിതെളിച്ച് റഷ്യ-യുക്രൈന്‍ ചര്‍ച്ച.
രാജ്യത്തിന്റെ സുരക്ഷ ഉറപ്പു നല്‍കിയാല്‍ നാറ്റോയില്‍ ചേരില്ലെന്ന് യുക്രൈന്‍ നിലപാട് എടുത്തു. കീവിലും ചെര്‍ണീവിലും ആക്രമണം കുറയ്ക്കുമെന്ന് റഷ്യ ഉറപ്പ് നല്‍കി.
തുര്‍ക്കി പ്രസിഡന്റ് തയീപ് എര്‍ദോഗന്റെ ഓഫിസില്‍ നടന്ന സമാധാന ചര്‍ച്ചയിലാണ് നിര്‍ണായ വഴിത്തിരിവ്. റഷ്യയുമായി നല്ല ബന്ധം സൂക്ഷിക്കുന്ന നാറ്റോ രാജ്യമാണ് തുര്‍ക്കി. റഷ്യക്കെതിരെയുള്ള സാമ്ബത്തിക ഉപരോധങ്ങളെ എര്‍ദോഗന്‍ എതിര്‍ത്തിരുന്നു.
ചര്‍ച്ചയ്‌ക്കെത്തിയ ഇരുരാജ്യങ്ങളുടെയും പ്രതിനിധികള്‍ പരസ്പരം അഭിവാദ്യം ചെയ്യുകയോ ഹസ്തദാനം നല്‍കുകയോ ചെയ്തില്ല. രാജ്യത്തിന്റെ പരമാധികാരവും അതിര്‍ത്തിയും സംരക്ഷിക്കുക എന്നതായിരിക്കും ചര്‍ച്ചയിലെ നിലപാടെന്ന് യുക്രൈന്‍ പ്രസിഡന്റ് വ്‌ലാഡിമിര്‍ സെലെന്‍സ്‌കി നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.
കീവില്‍ നിന്ന് ചെര്‍ണിവില്‍ നിന്നും സൈന്യത്തെ സാവധാനത്തില്‍ പിന്‍വലിക്കുമെന്നാണ് റഷ്യ അറിയിച്ചിരിക്കുന്നത്.
യുദ്ധത്തിന്‍്റെ തീവ്രത സാവധാനം കുറയുന്നു എന്ന പ്രതീക്ഷയാണ് റഷ്യയുടെ പ്രഖ്യാപനം നല്‍കുന്നത്. സെലന്‍സ്കിയുമായി കൂടിക്കാഴ്ചയ്ക്ക് തയ്യാറാണെന്ന് പുടിന്‍ അറിയിച്ചു.
നേരത്തെ സമാധാന സന്ദേശമയച്ച സെലന്‍സ്കിയ്ക്ക് ‘അവനെ ഞാന്‍ തകര്‍ത്തുകളയുമെന്ന് പറഞ്ഞേക്ക്’ എന്ന പ്രകോപനപരമായ മറുപടിയാണ് പുടിന്‍ നല്‍കിയിരുന്നത്.