Wednesday, February 5, 2025

HomeMain Story ഐ ടി മേഖലയില്‍ ബാര്‍, മദ്യശാലകളുടെ എണ്ണം കൂട്ടും; പുതുക്കിയ മദ്യനയത്തിന് അംഗീകാരം

 ഐ ടി മേഖലയില്‍ ബാര്‍, മദ്യശാലകളുടെ എണ്ണം കൂട്ടും; പുതുക്കിയ മദ്യനയത്തിന് അംഗീകാരം

spot_img
spot_img

തിരുവനന്തപുരം: പുതുക്കിയ മദ്യനയത്തിന് മന്ത്രിസഭയുടെ അംഗീകാരം. 2022 – 23 വര്‍ഷത്തേക്കുള്ള മദ്യനയത്തിനാണ് ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗം അംഗീകാരം നല്‍കിയത്.

സമഗ്രമായ അഴിച്ചുപണികളോടെയാണ് പുതിയ മദ്യം നയത്തിന് സര്‍ക്കാര്‍ അംഗീകാരം നല്‍കിയത്.

ഐടി മേഖലയില്‍ പബ് ആരംഭിക്കാനുള്ള തീരുമാനമാണ് ഇതില്‍ പ്രധാനം. ഐടിമേഖലയില്‍ ഫൈവ് സ്റ്റാര്‍ നിലവാരത്തിലുള്ള രീതിയിലാകും പബ്ബുകള്‍ അനുവദിക്കുക. വിദേശമദ്യശാലകളുടെ ഔട്ട്‌ലെറ്റുകളുടെ എണ്ണം വര്‍ധിപ്പിക്കാനും തീരുമാനമായി. രണ്ട് മദ്യശാലകള്‍ തമ്മിലുള്ള ദൂരപരിധി കുറയ്ക്കാനും മന്ത്രിസഭാ യോഗത്തില്‍ ധാരണയായി.

ജനവാസ മേഖലയില്‍ നിന്ന് മാറി ബുദ്ധിമുട്ടില്ലാത്ത തരത്തില്‍ ബെവ്‌കോയുടേയും കണ്‍സ്യൂമര്‍ ഫെഡിന്റെയും കീഴില്‍ ആരംഭിക്കാനാണ് തീരുമാനം.

ഐടി മേഖലയുടെ നിരന്തരം ആവശ്യം പരിഗണിച്ചാണ് പബുകള്‍ ആരംഭിക്കാന്‍ അംഗീകാരം നല്‍കിയതെന്ന് എക്‌സൈസ് മന്ത്രി എംവി ഗോവിന്ദന്‍ പറഞ്ഞു. ഐടിടി സ്ഥാപനങ്ങളിലെ സംഘടനകളിലടക്കം സര്‍ക്കാരിനോട് ഇക്കാര്യം ആവര്‍ത്തിച്ച്‌ ആവശ്യപ്പെട്ടിരുന്നു. ഐടി വകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍ തന്നെ ഇക്കാര്യം പലതവണപെടുത്തിയതാണെന്നും മന്ത്രി പറഞ്ഞു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments