Sunday, September 8, 2024

HomeMain Storyകര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്ക് തിരിച്ചടി; ഹര്‍ജി സുപ്രീംകോടതി തള്ളി

കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്ക് തിരിച്ചടി; ഹര്‍ജി സുപ്രീംകോടതി തള്ളി

spot_img
spot_img

കൊച്ചി: സിറോ മലബാര്‍ സഭ ഭൂമിയിടപാട് കേസില്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്ക് തിരിച്ചടി. കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് കര്‍ദിനാള്‍ നല്‍കിയ ഹര്‍ജി സുപ്രീംകോടതി തള്ളി. കര്‍ദിനാള്‍ തുടര്‍നടപടി നേരിടണമെന്ന ഹൈക്കോടതി വിധി നിലനില്‍ക്കും. ഈ സാഹചര്യത്തില്‍ കര്‍ദിനാള്‍ വിചാരണയുള്‍പ്പെടെ നേരിടേണ്ടി വരും. ഏഴ് കേസുകളാണ് കര്‍ദിനാളിനെതിരെയുള്ളത്.

സിറോ മലബാര്‍ സഭ ഭൂമി കച്ചവടത്തില്‍ ആധാരം വില കുറച്ച് കാണിച്ച് കോടികളുടെ ഇടപാട് നടത്തിയെന്ന പരാതിയിലാണ് എന്‍ഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് കേസെടുത്തത്. ഭൂമി ഇടപാടുമായി ബന്ധപ്പെട്ട് കള്ളപ്പണ ഇടപാടുകള്‍ നടന്നതായും പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്.

കര്‍ദിനാളിനെതിരായ പരാതിയില്‍ സര്‍ക്കാര്‍ അന്വേഷണം നടത്തിയിരുന്നു. തുടര്‍ന്ന് സര്‍ക്കാര്‍ ഭൂമിയാണ് വിറ്റതെന്ന ആരോപണം അന്വേഷണത്തില്‍ കണ്ടെത്തി. നിയമ വിരുദ്ധമായി ഒന്നും തന്നെ കണ്ടെത്തിയിരുന്നില്ല. കോടതി ആവശ്യപ്പെടുകയാണെങ്കില്‍ കേസ് തുടര്‍ന്നും അന്വേഷിക്കാമെന്ന് സര്‍ക്കാരിന് വേണ്ടി ഹാജരായ അഭിഭാഷകര്‍ സുപ്രീം കോടതിയില്‍ പറഞ്ഞിരുന്നു.

സിറോ മലബാര്‍ സഭയുടെ ഭൂമി ഇടപാടില്‍ കോടികളുടെ കള്ളപ്പണ ഇടപാട് നടന്നിട്ടുണ്ടെന്നാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് കണ്ടെത്തിയിരിക്കുന്നത്. 24 പേര്‍ക്കെതിരെയാണ് ഇഡി അന്വേഷണം നടത്തുന്നത്. ഈ കേസില്‍ കര്‍ദ്ദിനാള്‍ ഒന്നാം പ്രതിയാണ്. ഇടനിലക്കാരും ഭൂമി വാങ്ങിയവരും പ്രതിപ്പട്ടികയിലുണ്ട്.

ആധാരത്തില്‍ വിലകുറച്ചു കാണിച്ച് ഭൂമി ഇടപാട് നടത്തിയെന്നാണ് കേസ്. ഭൂമി ഇടപാടില്‍ നികുതി വെട്ടിച്ചതിന് ആറര കോടി രൂപ ആദായ നികുതി വകുപ്പ് പിഴചുമത്തിയിരുന്നു. ഇടപാടില്‍ റവന്യൂ വിഭാഗത്തിന്റെ അന്വേഷണവും നടക്കുന്നുണ്ട്.

ഭൂമി വില്‍പ്പനയില്‍ സര്‍ക്കാര്‍ പുറമ്പോക്ക് ഉള്‍പ്പെട്ടിട്ടുണ്ടോയെന്നാണ് റവന്യു വിഭാഗം അന്വേഷിക്കുന്നത്. കൂടാതെ ക്രമക്കേടില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് പങ്കുണ്ടോയെന്നും അന്വേഷിക്കുന്നുണ്ട്. ഹൈക്കോടതിയുടെ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് ഈ അന്വേഷണം. വ്യാജ പട്ടയം ഉണ്ടാക്കിയും തണ്ടപ്പേര് തിരുത്തിയും ഇടപാട് നടന്നിട്ടുണ്ടെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments