Friday, November 22, 2024

HomeMain Storyഇറാനെതിരേ ഗാനം രചിച്ച ഗ്രാമി അവാര്‍ഡ് ജേതാവിന് തടവുശിക്ഷ

ഇറാനെതിരേ ഗാനം രചിച്ച ഗ്രാമി അവാര്‍ഡ് ജേതാവിന് തടവുശിക്ഷ

spot_img
spot_img

തെഹ്‌റാന്‍: ഇറാന്‍ ഭരണകൂടത്തിനെതിരായ പ്രതിഷേധങ്ങളില്‍ വ്യാപകമായി ഉപയോഗിച്ച ഗാനം രചിച്ചതിന് ഗ്രാമി അവാര്‍ഡ് ജേതാവായ ഇറാനിയന്‍ ഗായകന് തടവുശിക്ഷ. മഹ്സ അമിനിയുടെ കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട് ഇറാന്‍ ഭരണകൂടത്തിനെതിരെ പ്രതിഷേധങ്ങളില്‍ സജീവമായി പ?ങ്കെടുത്ത ഷെര്‍വിന്‍ ഹാജിപ്പൂര്‍ എന്ന ഗായകനാണ് മൂന്നു വര്‍ഷവും എട്ടുമാസവും തടവു ശിക്ഷ വിധിച്ചത്. 2022ല്‍ ഇദ്ദേഹം രചിച്ച ഗാനത്തിന് ഗ്രാമി അവാര്‍ഡ് ലഭിച്ചിരുന്നു.

2022 സെപ്റ്റംബര്‍ 16 ന് ഇറാന്‍ തടവറയില്‍ ?കൊല്ലപ്പെട്ട മഹ്സ അമിനിയുടെ മരണവുമായി ബന്ധപ്പെട്ട പ്രതിഷേധത്തില്‍ ഇദ്ദേഹത്തിന്റെ പുരസ്‌കാരം ലഭിച്ച ‘ബരായെ’ എന്ന ഗാനമായിരുന്നു ഉപയോഗിച്ചിരുന്നത്. വെള്ളിയാഴ്ച ഷെര്‍വിന്‍ ഹാജിപൂര്‍ തന്നെയാണ് ശിക്ഷ വിധിച്ച വിവരം ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്തത്.

സംവിധാനത്തിനെതിരായ പ്രചാരണം, പ്രതിഷേധിക്കാന്‍ ജനങ്ങളെ പ്രോത്സാഹിപ്പിക്കല്‍ എന്നീ കുറ്റങ്ങളാണ് ചുമത്തിയത്. പാട്ട് പ്രസിദ്ധീകരിച്ചതില്‍ ഗായകന്‍ ഖേദം പ്രകടിപ്പിച്ചിട്ടില്ലെന്ന് കണ്ടെത്തിയതിനാലാണ് കോടതി ശിക്ഷാവിധി പുറപ്പെടുവിച്ചത്. കഴിഞ്ഞ വര്‍ഷം നടന്ന ചടങ്ങില്‍ യു.എസ് പ്രഥമ വനിത ജില്‍ ബൈഡനായിരുന്നു ഗ്രാമി അവാര്‍ഡ് സമ്മാനിച്ചത്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments