വാഷിങ്ടണ്‍: ഫലസ്തീനിലെ വംശഹത്യ അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് അമേരിക്കയിലെ ഇസ്രായേല്‍ എംബസിക്കു മുന്നില്‍ ആയിരങ്ങള്‍ ഒത്തുകൂടി.
ഫലസ്തീനെ സ്വതന്ത്രമാക്കുക, വംശഹത്യ അവസാനിപ്പിക്കുക എന്നിങ്ങനെ എഴുതിയ ബാനര്‍ ഉയര്‍ത്തിയായിരുന്നു പ്രതിഷേധം.
‘ഈ വംശഹത്യയില്‍ എനിക്ക് പങ്കില്ല’ എന്നു പറഞ്ഞ് കഴിഞ്ഞയാഴ്ച യു.എസ് സൈനികന്‍ ആരോണ്‍ ബുഷ്‌നെല്‍ സ്വയം തീകൊളുത്തി മരിച്ച സ്ഥലത്താണ് പ്രതിഷേധസംഗമം അരങ്ങേറിയത്. ആരോണ്‍ ബുഷ്‌നെല്ലിന്റെ ചിത്രവുമേന്തിയായിരുന്നു പ്രകടനം.