ന്യൂഡല്‍ഹി: സര്‍ക്കാരുമായി നടത്തിയ ചര്‍ച്ചയില്‍ തീരുമാനം ആകാത്ത സാഹചര്യത്തില്‍ കര്‍ഷക സമരം വീണ്ടും ശക്തമാക്കുന്നു. ഇതിന്റെ ഭാഗമായി ഈ മാസം 10ന് രാജ്യവ്യാപകമായി കര്‍ഷകര്‍ ട്രെയിന്‍ ഉപരോധിക്കും. കര്‍ഷകന്റെ മരണത്തെ തുടര്‍ന്ന് ഇടയ്ക്ക് വച്ച് നിര്‍ത്തിയ ഡല്‍ഹി ചലോ മാര്‍ച്ച് ആറിന് പുനരാരംഭിക്കുമെന്ന് കിസാന്‍ മസ്ദൂര്‍ മോര്‍ച്ച (കെഎംഎം) നേതാവ് സര്‍വാന്‍ സിങ് പന്‍ഥേര്‍ അറിയിച്ചു.
്. പഞ്ചാബ് ഹരിയാന സംസ്ഥാനങ്ങളില്‍ നിന്നൊഴികെയുള്ള കര്‍ഷകരാണ് ഡല്‍ഹിയിലേക്ക് മാര്‍ച്ച് ചെയ്യുന്നത്.
പഞ്ചാബിലെയും ഹരിയാനയിലെയും കര്‍ഷകര്‍ ശംഭു, ഖനൗരി, ദബ്വാലി എന്നീ അതിര്‍ത്തികളില്‍ കാവല്‍ നില്‍ക്കും. ഫെബ്രുവരി 29 വരെ കര്‍ഷകര്‍ തങ്ങളുടെ ‘ഡല്‍ഹി ചലോ’ മാര്‍ച്ച് താല്‍ക്കാലികമായി നിര്‍ത്തിയിരുന്നു.
കര്‍ഷകരുമായി സര്‍ക്കാരിന്റെ ഭാഗത്തു നിന്നും ചര്‍ച്ചകള്‍ ഉടന്‍ ആരംഭിക്കാന്‍ സാധ്യതയില്ലാത്ത പശ്ചാത്തലത്തിലാണ് വീണ്ടും സമരം ശക്തമാക്കുന്നത്