Friday, March 14, 2025

HomeNewsKeralaദേവികുളം മുന്‍ എംഎല്‍എ എസ്.രാജേന്ദ്രന്‍ ബിജെപിയിലേക്കോ?

ദേവികുളം മുന്‍ എംഎല്‍എ എസ്.രാജേന്ദ്രന്‍ ബിജെപിയിലേക്കോ?

spot_img
spot_img

തിരുവനന്തപുരം: മുന്‍ ദേവികുളം എംഎല്‍എയും സിപിഎം ഇടുക്കി ജില്ലാ നേതാവുമായിരുന്ന എസ്. രാജേന്ദ്രന്‍ ബിജെപിയിലേക്ക് എന്ന സൂചന. തനിക്കെതിരേയുള്ള സസ്‌പെന്‍ഷന്‍ നടപടി സിപിഎം പിന്‍വലിച്ചില്ലെങ്കില്‍ മറിച്ചുള്ള തീരുമാനങ്ങള്‍ കൈക്കൊള്ളേണ്ടി വരുമെന്ന് രാജേന്ദ്രന്‍ വ്യക്തമാക്കി.
തമിഴ്‌നാട്ടില്‍ നിന്നുള്ള ബിജെപി ദേശീയ നേതാവ് തന്നെ വന്ന് കണ്ടിരുന്നുവെന്നും പി കെ കൃഷ്ണദാസ് അടക്കമുള്ള കേരളത്തിലെ ബിജെപി നേതാക്കളും സംസാരിച്ചുവെന്നും എസ് രാജേന്ദ്രന്‍ സ്വകാര്യ ചാനലിനോട് പറഞ്ഞതോടെയാണ് രാജേന്ദ്രന്‍ ബിജെപി പാളയത്തിലേക്ക് എത്തുമോ എന്ന പ്രചാരണം ശക്തമായിരിക്കുന്നത്.
കഴിഞ്ഞ
നിയമസഭ തെരഞ്ഞെടുപ്പില്‍ സിപിഎം സ്ഥാനാര്‍ഥിയായിരുന്ന എ രാജയ്‌ക്കെതിരെ പ്രവര്‍ത്തിച്ചുവെന്ന് ആരോപിച്ചാണ് രാജേന്ദ്രനെ സിപിഎം സസ്‌പെന്‍ഡ് ചെയ്തത്. സസ്‌പെന്‍ഷന്‍ കാലാവധി കഴിഞ്ഞെങ്കിലും രാജേന്ദ്രനെ പാര്‍ട്ടി തിരിച്ചെടുത്തില്ല. ഇതോടെയാണ് പരിഹാരം ഇല്ലെങ്കില്‍ മറ്റൊരിടത്തേക്ക് എന്ന ചിന്ത ഉണ്ടാകുന്നത്. ബിജെപി ദേശീയ സംസ്ഥാന നേതൃത്വങ്ങള്‍ ചര്‍ച്ച നടത്തിയെന്ന് രാജേന്ദ്രന്‍ സമ്മതിക്കുന്നു.

തന്നെ പുറത്ത് നിര്‍ത്തുന്നതിന് പിന്നില്‍ ചില സിപിഎം പ്രാദേശിക നേതാക്കളാണ്. സിപിഎം അകറ്റി നിര്‍ത്തിയാലും പൊതുപ്രവര്‍ത്തനം അവസാനിപ്പിക്കില്ല. ദില്ലിയിലെത്തി ബിജെപി ദേശീയ നേതാക്കളുമായി ചര്‍ച്ച നടത്തിയെന്ന പ്രചരണം ശരിയല്ലെന്നും ബിജെപിയെ പോലെ മറ്റു ചില രാഷ്ട്രീയ കക്ഷികളും ക്ഷണിച്ചിട്ടുണ്ടെന്നും രാജേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു. അതേസമയം, രാജേന്ദ്രന്‍ ഇപ്പോഴും സഖാവാണെന്നായിരുന്നു ജില്ലാ സെക്രട്ടറിയുടെ പ്രതികരണം. അനുനയ ശ്രമം സിപിഎം ഇതിനോടകം തുടങ്ങിക്കഴിഞ്ഞു. പാര്‍ട്ടി പ്രാദേശിക നേതൃത്വത്തിന് മുകളിലുള്ള സ്ഥാനം ലഭിച്ചാല്‍ മാത്രമേ വഴങ്ങു എന്ന നിലപാടിലാണ് രാജേന്ദ്രന്‍. പരിഹാരമായില്ലെങ്കില്‍ മറിച്ച് തീരുമാനം ഉണ്ടാകാനാണ് സാധ്യത

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments