Friday, March 14, 2025

HomeNewsKeralaകെ. കരുണാകരന്റെ ആത്മാവിനെപ്പോലും സംഘികള്‍ക്ക് വിട്ടുകൊടുക്കില്ല: കെ. മുരളീധരന്‍

കെ. കരുണാകരന്റെ ആത്മാവിനെപ്പോലും സംഘികള്‍ക്ക് വിട്ടുകൊടുക്കില്ല: കെ. മുരളീധരന്‍

spot_img
spot_img

കോഴിക്കോട്: കെ. കരുണാകരന്റെ ആത്മാവിനെപ്പോലും സംഘികള്‍ക്ക് വിട്ടുകൊടുക്കാന്‍ തന്റെ ശരീരത്തില്‍ ജീവനുള്ളിടത്തോളം കാലം സമ്മതിക്കില്ലെന്നു കോണ്‍ഗ്രസ് നേതാവ് കെ. മുരളീധരന്‍. തൃശൂരില്‍ സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ച ശേഷം മാധ്യമങ്ങളോട് പ്രതികരിക്കവെയാണ് ബിജെപിക്കെതിരേ രൂക്ഷമായ പ്രതികരണം മുരളീധരന്ഡ നടത്തിയത്.

ബിജെപിയുടെ വെല്ലുവിളി ഏറ്റെടുക്കുക എന്ന പാര്‍ട്ടി ഏല്‍പ്പിച്ച ദൗത്യം നന്നായി പൂര്‍ത്തീകരിക്കും.

ഇന്നലെ രാത്രിയാണ് വടകരയില്‍ നിന്ന് മാറുമെന്ന വിവരം ലഭിച്ചത്. മൂന്ന് മാസം മുന്‍പ് തന്നെ പ്രതാപന്‍ തൃശൂരിലേക്ക് മാറണമെന്ന് പറഞ്ഞതാണ്. പക്ഷേ അന്ന് വടകര മാത്രമാണ് മനസിലുണ്ടായിരുന്നതെന്നും മുരളീധരന്‍ വ്യക്തമാക്കി.

പത്മജ ബിജെപിയിലേക്ക് പോയതുകൊണ്ട് കോണ്‍ഗ്രസിന് ഒരു നഷ്ടവുമില്ലെന്ന് മുരളീധരന്‍ പറഞ്ഞു. ഒരു വ്യക്തി പോയതുകൊണ്ടൊന്നും കോണ്‍ഗ്രസിന് ഒന്നും സംഭവിക്കില്ല. പക്ഷേ ബിജെപി ചില കളികള്‍ കളിക്കുന്നുണ്ടെന്ന് അദ്ദേഹം ആഞ്ഞടിച്ചു. കെ കരുണാകരനെ സംഘികള്‍ക്ക് വിട്ടുകൊടുക്കാന്‍ തങ്ങളുടെ ശരീരത്തില്‍ ജീവനുള്ളിടത്തോളം സമ്മതിക്കില്ല. വര്‍ഗീയതയ്ക്കെതിരായ ഗാരണ്ടിയാണ് തന്റേതെന്നും മുരളീധരന്‍ പറഞ്ഞു

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments