തിരുവനന്തപുരം: പത്മജയുടെ ബിജെപിയിലേയ്ക്കുള്ള ചേക്കേറലിന്റെ ഇടനിലക്കാരന്‍ മുന്‍ ഡിജിപി ലോക്‌നാഥ് ബഹ്‌റയെന്ന ആരോപണവുമായി കെ. മുരളീധരനും കെ.സി വേണുഗോപാലും. ബഹ്‌റ ഇടനില നിന്നതിന്റെ വ്യക്തമായ തെളിവുകള്‍ ഉണ്ടെന്നു കെ.സി വേണുഗോപാല്‍ വ്യക്തമാക്കി. എന്നാല്‍ താന്‍ സ്വന്തം നിലയ്ക്കാണ് ബിജെപിയില്‍ ചേര്‍ന്നതെന്നും ബെഹ്‌റയെ കണ്ടിട്ട് ഒന്നരവര്‍ഷമായെന്നും പത്മദജ പ്രതികരിച്ചു.ബിജെപിയുമായുള്ള ഇടപാടുകള്‍ക്ക് പിണറായി വിജയന് ഡല്‍ഹിയില്‍ സ്ഥിരം സംവിധാനമുണ്ടെന്നും കെ.സി വേണുഗോപാല്‍ വ്യക്തമാക്കി .പിണറായി വിജയനും ബിജെപിയുമായുള്ള ഇടപാടുകള്‍ക്ക് ഇടനില നില്ക്കുന്നത് ബഹ്‌റയെന്ന രീതിയിലുള്ള പ്രചാരണമാണ് കോണ്‍ഗ്രസ് ഉയര്‍ത്തുന്നത്. കെ കരുണാകരന്‍ മുഖ്യമന്ത്രിയായിരിക്കെ കൊച്ചി സിറ്റി പൊലീസ് കമ്മീഷണറായിരുന്ന ബെഹ്‌റയ്ക്ക് അന്ന് മുതല്‍ കുടുംബവുമായും പത്മദയുമായും നല്ല ബന്ധമുണ്ടെന്നും മോദിയുമായും പിണറായിയുമായും നല്ല ബന്ധമുളള ബെഹ്‌റയാണ് ബിജെപിക്കായി ചരട് വലിച്ചതെന്നും കെ.മുരളീധരന്‍ തുറന്നടിച്ചു.നേമത്ത് സിറ്റിംഗ് സീറ്റ് നഷ്ടപ്പെട്ടതു മുതല്‍ ബിജെപിക്ക് തന്നോട് പകയെന്ന് കെ.മുരളീധരന്‍. പത്മജയെ പാളയത്തിലെത്തിച്ചതുവഴി ആ കണക്ക് തീര്‍ക്കാനാണ് ബിജെപി ശ്രമിക്കുന്നത്. എന്നാല്‍ പത്മജ പ്രചാരണ രംഗത്തിറങ്ങിയാല്‍ കോണ്‍ഗ്രസിന് ജോലി എളുപ്പമാകുമെന്നും മുരളീധരന്‍ വ്യക്തമാക്കി.