ജക്കാര്‍ത്ത: ഇന്തോനേഷ്യയിലെ സുമാത്ര ദ്വീപില്‍ അപ്രതീക്ഷിതമായി ഉണ്ടായ വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും 19 പേര്‍ മരിച്ചു. നിരവധിപ്പേരെ കാണാതായതായി റിപ്പോര്‍ട്ട്
മകലളില്‍ നിന്നുണ്ടായ മണ്ണിടിച്ചിലിലും ടണ്‍ കണക്കിന് ചെളിയും പാറകളും നദിയുടെ തീരത്തേക്ക് എത്തിയത്. ്പടിഞ്ഞാറന്‍ പവിശ്യയിലെ പെസിസിര്‍ സെലാറ്റന്‍ ജില്ലയിലെ ഗ്രാമപ്രദേശങ്ങള്‍ ഒറ്റപ്പെട്ട സ്ഥിതിയിലാണ്.
കോട്ടോ ഇലവന്‍ തരുസന്‍ ഗ്രാമത്തില്‍ നിന്ന ഏഴു മൃതദേഹങ്ങള്‍ കണ്ടെടുത്തു. സമീപത്തെ ഗ്രാമങ്ങളില്‍ നിന്ന് രണ്ട് മൃതദേഹങ്ങള്‍ കണ്ടെടുത്തതായും പത്തുപേരെ ഇനിയും കണ്ടെത്തിയിട്ടല്ലെന്നും ദേശീയ ദുരന്ത നിവാരണ ഏജന്‍സി അറിയിച്ചു. നിരവധി വീടുകള്‍ മണ്ണിനടയിലാണ്.