ന്യൂഡല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‌ക്കേ കൂടുമാറ്റം വ്യാപകമാകുന്നു. ഇത്തവണ പ്രഹരമേറ്റത് ഭരണകക്ഷിയായ ബിജെപിക്കാണ്.ഹരിയാന രാജസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്ന് രണ്ട് എംപിമാര്‍ പാര്‍ട്ടി വിട്ടു.ഹരിയാനയിലെ ബിജെപി എംപി ബ്രിജേന്ദ്ര സിംഗ് രാജിവെച്ച് മണിക്കൂറുകള്‍ക്കുള്ളില്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു. പിതാവും മുന്‍ കേന്ദ്ര മന്ത്രിയും ബിജെപി നേതാവുമായ ബിരേന്ദര്‍ സിംഗും കോണ്‍ഗ്‌സരസില്‍ ചേരും രാജസ്ഥാനില്‍ ചുരു മണ്ഡലത്തില്‍ നിന്നുള്ള ബിജെപി എം.പി രാഹുല്‍ കസ് വാന്‍ പാര്‍ട്ടി വിട്ടു. അദേഹം ഇത്തവണ കോണ്‍ഗ്രസ് ടിക്കറ്റില്‍ മത്സരിച്ചേക്കും.
രാജസ്ഥാനിലും ഹരിയാനയിലും ബിജെപിക്ക് പ്രഹരം; രണ്ട് സിറ്റിംഗ് എംപിമാര്‍ പാര്‍ട്ടി വിട്ടു
RELATED ARTICLES