Friday, March 14, 2025

HomeNewsKeralaസാമ്പത്തീക ഞെരുക്കത്തിനിടെ സര്‍ക്കാരിന്റെ സത്ക്കാരച്ചിലവ് 66.13 ലക്ഷം

സാമ്പത്തീക ഞെരുക്കത്തിനിടെ സര്‍ക്കാരിന്റെ സത്ക്കാരച്ചിലവ് 66.13 ലക്ഷം

spot_img
spot_img

തിരുവനന്തപുരം: മുഖ്യമന്ത്രിയും മന്ത്രിമാരും സത്കാരത്തിനായി ചിലവിടുന്ന തുകയില്‍ വന്‍ വര്‍ധനവ്. സംസ്ഥാന ബജറ്റില്‍ സത്കാരത്തിനായി നീക്കിവെച്ചിരുന്ന 49 ലക്ഷവും മറികടന്ന് സാമ്പത്തീക വര്‍ഷം ചിലവായത് 66.13 ലക്ഷം രൂപ. ബജറ്റ് വിഹിതത്തിലും അധികമായ 21.13 ലക്ഷം രൂപ കഴിഞ്ഞ മാസം ആറിന് ട്രഷറി നിയന്ത്രണത്തില്‍ ഇളവു വരുത്തി ധനകാര്യവകുപ്പ് അനുവദിച്ചു. 2022-23 സാമ്പത്തീക വര്‍ഷം 44.32 ലക്ഷം രൂപയായിരുന്നു സത്കാരത്തിനായി ചിലവിഴിച്ചത്. ക്ഷേമപെന്‍നുകള്‍ ഉള്‍പ്പെടെ നല്കാനായി പണത്തിനു നട്ടം തിരിയുമ്പോഴും സത്കാരങ്ങളില്‍ ഉള്‍പ്പെടെ ഒരു കുറവും വരുത്താന്‍ സര്‍ക്കാര്‍ തയാറാകുന്നില്ലെന്നതാണ് ഈ കണക്കുകളിലൂടെ വ്യക്തമാകുന്നത്. പൗരപ്രമുഖര്‍ ഉള്‍പ്പെടെയുള്ളവര്‍ക്കായി സത്കാരങ്ങള്‍ഏറ്റവും കൂടുതല്‍ ഒരുക്കിയെന്ന ഖ്യാതിയും രണ്ടാം പിണറായി സര്‍ക്കാരിന് സ്വന്തം

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments