Wednesday, March 12, 2025

HomeNewsIndiaനകുല്‍നാഥും, വൈഭവ് ഗെഹ്‌ലോട്ടും ഉൾപ്പെടെ 43 സ്ഥാനാർഥികളുമായി കോൺഗ്രസിൻ്റെ രണ്ടാം പട്ടിക

നകുല്‍നാഥും, വൈഭവ് ഗെഹ്‌ലോട്ടും ഉൾപ്പെടെ 43 സ്ഥാനാർഥികളുമായി കോൺഗ്രസിൻ്റെ രണ്ടാം പട്ടിക

spot_img
spot_img

ന്യൂഡല്‍ഹി: മൂന്നു മുൻ മുഖ്യമന്ത്രിമാരുടെ മക്കൾ ഉൾപ്പെടെ 43 പേർ ഉൾപ്പെടുന്ന രണ്ടാം ഘട്ട സ്ഥാനാര്‍ഥി പട്ടിക കോൺഗ്രസ് പ്രഖ്യാപിച്ചു. അസം,മധ്യപ്രദേശ്, രാജസ്ഥാന്‍ എന്നിവിടങ്ങളിലെ സ്ഥാനാര്‍ഥികളെയാണ് ഇന്ന് പ്രഖ്യാപിച്ചത് .മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളും മുൻ മുഖ്യമന്ത്രിമാരുമായിരുന്ന കമല്‍നാഥിന്റേയും അശോക് ഗെഹ്ലോട്ടിന്റേയും തരുൺ ഗെയോയിയുടേയും മക്കളാണ് രണ്ടാം ഘട്ട പട്ടികയിലെ പ്രധാനികൾ. മധ്യപ്രദേശ് മുൻ മുഖ്യമന്ത്രി കമല്‍നാഥിന്റെ മകന്‍ നകുല്‍നാഥ് ചിന്ദ് വാഡയില്‍ നിന്ന് മത്സരിക്കും. രാജസ്ഥാൻ മുൻ മുഖ്യമന്ത്രി രഅശോക് ഗെഹ് ലോട്ടിന്റെ മകന്‍ വൈഭവ് ഗെഹ് ലോട്ട് ജലോറില്‍ നിന്നും. മുന്‍ ആസാം മുഖ്യമന്ത്രി തരുണ്‍ ഗെഗോയിയുടെ മകന്‍ ഗൗരവ് ഗെഗോയ് അ ജോര്‍ഹെഡില്‍ നിന്നുമാണ് പോരാട്ടത്തിനിറങ്ങുന്നത്.രണ്ടാം ഘട്ട പട്ടികയില്‍ 10 പേര്‍ ജനറലും 13 പേര്‍ ഒബിസിയും 10 പേര്‍ എസ് സിയും 9 പേര്‍ എസ്ടി വിഭാഗത്തിൽ നിന്നും ഉള്ള സ്ഥാനാര്‍ഥികളാണെന്ന് സംഘടനാ ചുമതലയുള്ള കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി കെ. സി വേണുഗോപാല്‍ അറിയിച്ചു

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments