കണ്ണൂർ: കേരള സർവകലാശാല യുവജനോത്സവത്തിലെ കോഴ ആരോപണ കേസിലെ ഒന്നാം പ്രതിയായ വിധികർത്താവിനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. കണ്ണൂർ സ്വദേശിയും മാർഗം കളിവിധികർത്താവുമായ ഷാജിയെ ആണ് വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്ന് സ്റ്റേഷനിൽ ഹാജരാകാൻ തിരുവനന്തപുരം കൻ്റോമെൻ്റ് പോലീസ് ഷാജിക്ക് നോട്ടീസ് നൽകിയിരുന്നു. കോഴ ആരോപണ കേസിൽ താൻ നിരപരാധിയാണെന്നു ഷാജി മരിച്ചതിനു സമീപത്തു നിന്നും ലഭിച്ച കുറിപ്പിൽ പറയുന്നു. ഷാജി, മനോവിഷമത്തിൽ ആത്മഹത്യ ചെയ്തു എന്നാണ് പ്രാഥമിക നിഗമനം. വിഷം ഉള്ളിൽ ചെന്ന് മരിച്ച നിലയിലാണ് ഷാജിയെ കണ്ടെത്തിയത് . യുവജനോത്സവത്തിന്റെ വിധികർത്താവിയിരുന്നപ്പോൾ കോഴയായി ഒരു രൂപയും വാങ്ങിയിട്ടില്ലെന്നത് സത്യമാണെന്നും താൻ തെറ്റ് ചെയ്യില്ലെന്ന് അമ്മയ്ക്ക്അറിയാമെന്നും ഷാജിയുടെ മൃതദേഹത്തിനു സമീപം കണ്ട കുറിപ്പിൽ പറയുന്നതായും സൂചനയുണ്ട്. തന്നെകുടുക്കാനായി പിന്നിൽ കളിച്ചവരെയെല്ലാം ദൈവംരക്ഷിക്കട്ടെയെന്നും ഷാജിയുടെ കുറിപ്പിൽ പറയുന്നു.
ആരോപണ വിധേയനായ കേരള സർവകലാശാല കലോത്സവ വിധി കർത്താവ് മരിച്ച നിലയിൽ
RELATED ARTICLES