തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖനിര്‍മാണവുമായി ബന്ധപ്പെട്ട് മത്സ്യത്തൊഴിലാളികള്‍ നടത്തിയ സമരത്തെ തുടര്‍ന്ന് എടുത്ത 157 കേസുകള്‍ പിന്‍വലിച്ചു. ഇനിയും 42 കേസുകള്‍ പിന്‍വലിക്കാനുണ്ട്. ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്തുവരുന്ന പശ്ചാത്തലത്തില്‍ കേസുകള്‍ പിന്‍വലിച്ചില്ലെങ്കില്‍ സര്‍ക്കാരിനെ പ്രതികൂലമായി ബാധിക്കുമെന്ന റിപ്പോര്‍ട്ടിന്റെ കൂടി അടിസ്ഥാനത്തിലാണ് കേസുകള്‍ പിന്‍വലിച്ചതെന്നാണ് സൂചന.
ഈ കേസുകള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ലഭിച്ച വിവിധ അപേക്ഷകളുടെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ കേസുകള്‍ പിന്‍വലിക്കാന്‍ തീരുമാനം എടുത്തതെന്നാണ് സര്‍ക്കാര്‍ ഭാഷ്യം.
വിഴിഞ്ഞം തുറമുഖം: മത്സ്യത്തൊഴിലാളികള്‍ക്കെതിരേ എടുത്ത 157 കേസുകള്‍ പിന്‍വലിച്ചു; ഇനിയുമുള്ളത് 42 കേസുകള്‍
RELATED ARTICLES