മുംബൈ: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ നടത്തിയ ബാരത് ജോഡോ ന്യായ് യാത്രയുടെ സമാപനം ഇന്ത്യാ മുന്നണിയുടെ ശക്തിപ്രകടനമായി മാറും. മുംബൈ ശിവാജി പാര്‍ക്കില്‍ ഇന്നു നടക്കുന്ന മെഗാ റാലി ഇന്ത്യാ മുന്നണിയുടെ ശക്തിപ്ര കടനവും ഒപ്പം തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ തുടക്കവുമാകും. ഇതിന്റെ ഭാഗമായി ഇന്ത്യാ മുന്നണിയുടെ വിവിധ നേതാക്കളെ അണിനിരത്തിയുള്ള ശക്തിപ്രകടനമാകും ഇന്ന് ശിവാജി പാര്‍ക്കില്‍ നടക്കുക.തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍, എന്‍സിപി നേതാവ് ശരദ് പവാര്‍, ശിവസേനാ നേതാവ് ഉദ്ധവ് താക്കറെ, സമാജ്വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ്, ആര്‍ജെഡി നേതാവ് തേജസ്വിനി യാദവ് തുടങ്ങിയവര്‍ പങ്കാളികളാകും. ‘സാമൂഹിക, സാമ്പത്തിക, രാ ഷ്ട്രീയ നീതി’ എന്ന മുദ്രാവാക്യവുമായി ജനുവരി 14നു മണിപ്പുരിലെ ഇംഫാലില്‍ നിന്നും തുടങ്ങിയ ന്യായ് യാത്ര 63 ദിവസം കൊണ്ട് 15 സംസ്്ഥാനങ്ങളിലൂടെ യാത്ര ചെയ്താണ ഇന്നലെ മുംബെയില്‍ എത്തിയത്.യാത്രയുടെ സ സമാപനത്തിനു മു ന്നോടിയായി ഇന്നലെ നടന്ന റോഡ് ഷോയില്‍ പ്രിയങ്ക ഗാന്ധിയും അണി ചേര്‍ന്നു.എഐസിസി ജനറല്‍ സെക്രട്ട റി കെ.സി. വേണുഗോപാല്‍, മഹാരാഷ്ട്രയുടെ ചുമതലയുള്ള കോണ്‍ഗ്രസ് നേതാവ് രമേശ ചെന്നിത്തല എന്നിവരും തുറന്ന ജീപ്പില്‍ ഒപ്പമുണ്ടായിരുന്നു.
ഭാരത് ജോഡോ ന്യായ് യാത്രയ്ക്ക് സമാപനം: ഇന്ത്യാ മുന്നണിയുടെ ശക്തി പ്രകടനം ഇന്ന് മുംബൈയില്‍
RELATED ARTICLES