ഹൈദരാബാദ്: തെലങ്കാന ഗവര്‍ണറും ബിജെപിയുട മെുന്‍ തമിഴ്‌നാട് സംസ്ഥാന പ്രസിഡന്റുമായിരുന്ന തമിഴിസൈ സൗന്ദര്‍രാജന്‍ ഗവര്‍ണര്‍ സ്ഥാനം രാജിവെച്ചു
.വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തമിഴ്‌നാട്ടില്‍ നിന്നും മത്സരിക്കാനാണ് ഗവര്‍ണര്‍ സ്ഥാനം രാജിവെച്ചതെന്നാണ് സൂചന.
കന്യാകുമാരി, തിരുനെല്‍വേലി, സൗത്ത് ചെന്നൈ തുടങ്ങിയ മണ്ഡലങ്ങളിലാണ് ഇവരെ പരിഗണിക്കുന്നത്. ബിജെപി മുന്‍ സംസ്ഥാന പ്രസിഡന്റ് കൂടിയായ തമിഴിസൈ പല തവണ വിവാദവാര്‍ത്തകളിലൂടെ ശ്രദ്ധ നേടിയിട്ടുണ്ട്.
തെലങ്കാനയില്‍ കെസിആര്‍ നേതൃത്വം നല്‍കിയിരുന്ന മുന്‍ ബിആര്‍എസ് സര്‍ക്കാരിനെതിരെ പോയ വര്‍ഷം തമിഴിസൈ സൗന്ദര്‍രാജന്‍ നടത്തിയ ‘സ്വേച്ഛാധിപത്യ ഭരണ’ പരാമര്‍ശം വലിയ വിവാദമായിരുന്നു.
അതുപോലെ ഗര്‍ഭസ്ഥ ശിശുവിന്റെ മാനസിക- ശാരീരിക ക്ഷേമത്തിനായി ഗര്‍ഭിണികള്‍ ‘സുന്ദരകാണ്ഡം’ ഉരുവിടണമെന്നും രാമായണം പോലുള്ള ഇതിഹാസഹങ്ങള്‍ വായിക്കണമെന്നുമുള്ള പരാമര്‍ശവും ഏറെ വിവാദങ്ങള്‍ക്ക് ഇടയായിരുന്നു